പ്രളയ പുനര്‍നിര്‍മ്മാണം; ലോട്ടറിയില്‍ വീണു, മദ്യത്തില്‍ പിടിച്ചു

നവംബര്‍ 30 വരെ 100 ദിവസം കണക്കാക്കി വര്‍ദ്ധിപ്പിക്കാനായിരുന്നു തീരുമാനം. 230 കോടി രൂപ ഇത്തരത്തില്‍ നികുതിയിനത്തില്‍ നേടാമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ മദ്യത്തിന്റെ തീരുവ വര്‍ദ്ധിപ്പിച്ചതിലൂടെ ഖജനാവിലെത്തിയത് 319 കോടി രൂപയാണ്. ഫുള്‍ബോട്ടില്‍ മദ്യവിലയില്‍ 20 മുതല്‍ 60 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചത്. ഡിസംബര്‍ രണ്ടു മുതല്‍ തീരുവ പഴയ രീതിയില്‍ പുനഃസ്ഥാപിച്ചു.

പ്രളയ പുനര്‍നിര്‍മ്മാണം; ലോട്ടറിയില്‍ വീണു, മദ്യത്തില്‍ പിടിച്ചു

തിരുവനന്തപുരം: പ്രളയാനന്തരം പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരള ലോട്ടറികള്‍ പുറത്തിറക്കിയത്. ലോട്ടറി വില്‍പനയിലൂടെ 90 കോടി രൂപ കണ്ടെത്താന്‍ സാധിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പ്രിന്റ് ചെയ്ത 30 ലക്ഷം ലോട്ടറികളില്‍ വിറ്റുപോയത് 16,17,480 എണ്ണം മാത്രം. സര്‍ക്കാരിനു ലോട്ടറി വില്‍പനയിലൂടെ സമാഹരിക്കാന്‍ സാധിച്ചത് 40 കോടി രൂപയും.

യാഥാര്‍ത്ഥത്തില്‍ 90 ലക്ഷം ലോട്ടറികള്‍ വിപണിയിലെത്തിച്ച് 225 കോടി സമാഹരിക്കാമെന്നായിരുന്നു ആദ്യത്തെ കണക്കുകൂട്ടല്‍. എന്നാല്‍ ജനങ്ങളില്‍ നിന്നു തണുത്ത പ്രതികരണമായതിനാല്‍ എണ്ണം 30 ലക്ഷമാക്കി ചുരുക്കി. ലോട്ടറി വില്‍പനയിലൂടെ പ്രതീക്ഷിച്ചതിന്റെ പകുതിയില്‍ താഴെ തുകയാണ് സമാഹരിക്കാന്‍ സാധിച്ചതെങ്കില്‍ മൂന്നു മാസം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിലൂടെ പ്രതീക്ഷിച്ചതിലും അധികം തുക സര്‍ക്കാര്‍ സമാഹരിച്ചു. ഓഗസ്റ്റ് 16നാണ് എക്സൈസ് തീരുവയില്‍ 0.5 മുതല്‍ 3.5 ശതാമാനം വരെ വര്‍ദ്ധന വരുത്താന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമനിച്ചത്.

നവംബര്‍ 30 വരെ 100 ദിവസം കണക്കാക്കി വര്‍ദ്ധിപ്പിക്കാനായിരുന്നു തീരുമാനം. 230 കോടി രൂപ ഇത്തരത്തില്‍ നികുതിയിനത്തില്‍ നേടാമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ മദ്യത്തിന്റെ തീരുവ വര്‍ദ്ധിപ്പിച്ചതിലൂടെ ഖജനാവിലെത്തിയത് 319 കോടി രൂപയാണ്. ഫുള്‍ബോട്ടില്‍ മദ്യവിലയില്‍ 20 മുതല്‍ 60 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചത്. ഡിസംബര്‍ രണ്ടു മുതല്‍ തീരുവ പഴയ രീതിയില്‍ പുനഃസ്ഥാപിച്ചു.

ലോട്ടറി വില്‍പനയ്ക്കായി വിവിധ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളെയും കോളജ്, വായനശാലകള്‍, കുടുംബശ്രീ മുതലായവരെയും സഹകരിപ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടു.

പ്രധാന പ്രശ്നം സമ്മാനത്തുകയാണെന്നാണു ചില ലോട്ടറി എജന്റുമാര്‍ പറയുന്നത്. ലോട്ടറിവില 250 രൂപയാണ്. എന്നാല്‍ സമ്മാനത്തുക ഒരു ലക്ഷവും. ഇതു പലരേയും നവകേരള ഭാഗ്യക്കുറിയില്‍ നിന്ന് അകറ്റുകയായിരുന്നു.

Read More >>