12 രൂപയാക്കിയിട്ട് ഒരു വര്‍ഷം; കുപ്പിവെള്ളത്തിന് ഇപ്പോഴും 20 രൂപ

വില 13 രൂപയാക്കി നിശ്ചയിച്ച് ഓർഡിനൻസ് ഇറക്കുമെന്ന് സർക്കാരും പറഞ്ഞു. പക്ഷേ, ഇതുവരെ ഈ രണ്ട് ഉറപ്പും നടപ്പായില്ല. സാധാരണ എട്ടുരൂപ നിർമ്മാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാൾ അധികം വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ച്ചേഴ്‌സ് അസോസയേഷന്റെ നിലപാട്.

12 രൂപയാക്കിയിട്ട് ഒരു വര്‍ഷം; കുപ്പിവെള്ളത്തിന്   ഇപ്പോഴും 20 രൂപ

സുധീര്‍ കെ. ചന്ദനത്തോപ്പ്

തിരുവനന്തപുരം: കടുത്ത വേനലിൽ കേരളം ദാഹിച്ചു വലയുമ്പോൾ കുപ്പിവെള്ളത്തിന് പൊള്ളുന്ന വില. അസോസയേഷനും സർക്കാരും വിലകുറയ്ക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും കുപ്പിവെള്ളം ലിറ്ററിന് 20 രൂപയാണ് ഈടാക്കുന്നത്. ഒരു ലിറ്റർ വെള്ളത്തിന് 12 രൂപയാക്കി കുറയ്ക്കാൻ കുപ്പിവെള്ള നിർമാണക്കമ്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ച്ചേഴ്‌സ് അസോസയേഷൻ ഒരു വർഷംമുമ്പ് തീരുമാനിച്ചിരുന്നു.

വില 13 രൂപയാക്കി നിശ്ചയിച്ച് ഓർഡിനൻസ് ഇറക്കുമെന്ന് സർക്കാരും പറഞ്ഞു. പക്ഷേ, ഇതുവരെ ഈ രണ്ട് ഉറപ്പും നടപ്പായില്ല. സാധാരണ എട്ടുരൂപ നിർമ്മാണച്ചെലവ് വരുന്ന കുപ്പിവെള്ളത്തിന് 12 രൂപയേക്കാൾ അധികം വില ഈടാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്‌ച്ചേഴ്‌സ് അസോസയേഷന്റെ നിലപാട്. ഇക്കാര്യത്തിൽ സർക്കാരിനെ സമീപിച്ചപ്പോൾ കുപ്പിവെള്ളത്തെ അവശ്യസാധനപട്ടികയിൽ ഉൾപ്പെടുത്തി വില ലിറ്ററിന് 13 രൂപയാക്കി നിജപ്പെടുത്തി ഓർഡിനൻസ് ഇറക്കു

മെന്ന് പറഞ്ഞിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. കുത്തക കമ്പനികളുടെ ഇടപെടലിനെ തുടർന്ന് വില 20 ൽ തന്നെ നിൽക്കുന്നു. വേനൽ കടുത്തതോടു കൂടി കുപ്പിവെള്ളത്തിന്റെ വിൽപ്പനയും കൂടിയിരുന്നു. എട്ട് രൂപ നിർമ്മാണ ചെലവ് വരുന്ന കുപ്പിവെള്ളത്തിനാണ് ലിറ്ററിന് 20 രൂപ ഈടാക്കുന്നത്. സപ്ലൈകോയുടെ കുപ്പിവെള്ളം വിപണിയിൽ എത്തുന്നതോടെ ഈ പകൽക്കൊള്ളയ്ക്ക് ഒരു അറുതി വരുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം, കനത്ത ചൂടിൽ ദാഹജലത്തിനായി വലയുന്നവർക്കായി കുപ്പിവെള്ള സൗകര്യം ഏർപ്പെടുത്തി ജയിൽ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. 20 രൂപ വില വരുന്ന ഒരു ലിറ്റർ കുപ്പിവെള്ളം 10 രൂപക്കാണ് നൽകുന്നത്. കുപ്പിവെള്ളവുമായി സഞ്ചരിക്കുന്ന വാഹനം ഒരുക്കിയാണ് വേനലിൽ വലയുന്നവരെ സഹായിക്കാനുള്ള ദൗത്യം ജയിൽ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ സംരംഭത്തിന് മികച്ച പിന്തുണ ലഭിക്കുന്നതായി ജയിൽ വകുപ്പ് ജീവനക്കാരും പറയുന്നു.

Read More >>