ഗെയിമുണ്ടാക്കി ഫസ്റ്റടിച്ച് കേരള പൊലീസ്; ട്രാഫിക്​ ഗുരു ആപ്പിന്​ ആഗോള പുരസ്​കാരം

ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ നിരവധി പ്രമുഖ ഏജൻസികളുടെയും, രാജ്യങ്ങളുടെയും എൻട്രികളെ പിന്തള്ളിയാണ് കേരള പൊലീസ് ഒന്നാം സ്ഥാനത്തെത്തിയത്

ഗെയിമുണ്ടാക്കി ഫസ്റ്റടിച്ച് കേരള പൊലീസ്; ട്രാഫിക്​ ഗുരു ആപ്പിന്​ ആഗോള പുരസ്​കാരം

​ദുബായിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ പുരസ്‌കാരം സ്വന്തമാക്കി കേരള പൊലീസ്. മൊബൈൽ ഗെയിമിലൂടെ ബോധവൽക്കരണം നടത്തുന്നതിനായുള്ള ഗെയിമിഫിക്കേഷൻ സേവനം തയ്യാറാക്കിയതിനാണ് പുരസ്ക്കാരം ലഭിച്ചത്.

സുരക്ഷിത ഡ്രൈവിങ്ങിനായി കേരള പൊലീസ് ഒരുക്കിയ ട്രാഫിക് ഗുരു എന്ന ഗെയിം ആപ്പാണ് ആണ് മി​ക​ച്ച ആ​പ്ലി​കേ​ഷ​നു​ള്ള അ​വാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യ​ത്. ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ നിരവധി പ്രമുഖ ഏജൻസികളുടെയും, രാജ്യങ്ങളുടെയും എൻട്രികളെ പിന്തള്ളിയാണ് കേരള പൊലീസ് ഒന്നാം സ്ഥാനത്തെത്തിയത്.

യു. എ. ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ അൽ നഹ്‌യാനിൽ നിന്ന് കേരള പോലീസ് ആംഡ് ബറ്റാലിയൻ ഡി ഐ ജി പി പ്രകാശ് പുരസ്‌കാരം ഏറ്റുവാങ്ങി.

ക​മ്പ്യൂ​ട്ട​ർ ഗെ​യി​മു​ക​ളേ​ക്കാ​ൾ വേ​ഗത്തിലും എ​ളു​പ്പ​ത്തി​ലും ഗ​താ​ഗ​ത സു​ര​ക്ഷാ പാ​ഠ​ങ്ങ​ൾ പഠിപ്പിക്കുന്ന ആപ്പാണ് കേരള പൊലീസിൻെറ ട്രാഫിക് ​ഗുരുവെന്ന ആപ്പ്.

Read More >>