വൈറസ് സിനിമ കാണണമെന്നുണ്ട്, അടുത്തൊന്നും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല: ശൈലജ ടീച്ചര്‍

നിപ തടയാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സിനിമയില്‍ ഉണ്ടാകുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.

വൈറസ് സിനിമ കാണണമെന്നുണ്ട്, അടുത്തൊന്നും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല: ശൈലജ ടീച്ചര്‍

നിപ്പാ വൈറസിനെ മുഖ്യ പ്രമേയമാക്കി പുറത്തിറങ്ങിയ വൈറസ് എന്ന ചലച്ചിത്രം കാണാന്‍ ആഗ്രഹമുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. എന്നാല്‍ അടുത്തൊന്നും അത് കാണാന്‍ സമയം ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി കേരള ഹൗസില്‍ വെച്ചായിരുന്നു ടീച്ചറുടെ പ്രതികരണം.

ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള കാര്യങ്ങള് സിനിമയില്‍ ഉണ്ടാകുമെന്ന് കരുതുന്നു. ആശിഖ് അബു തന്നെ കണ്ടിരുന്നതായും വരും തലമുറയെ ബോധവല്‍ക്കരിക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ തടയാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സിനിമയില്‍ ഉണ്ടാകുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.

Read More >>