ക്ഷുഭിതനായി കെ.വി തോമസ്: ചെന്നിത്തലയുടെ അനുനയനീക്കം പാളി

പ്രചാരണത്തിന് എത്തണമെന്ന ചെന്നിത്തലയുടെ ആവശ്യവും തോമസ് തള്ളി.ഇന്ന് സോണിയാ ഗാന്ധി തോമസുമായി ചര്‍ച്ച നടത്തും

ക്ഷുഭിതനായി കെ.വി തോമസ്: ചെന്നിത്തലയുടെ അനുനയനീക്കം പാളി

ന്യൂഡല്‍ഹി: സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ഇടഞ്ഞു നിന്ന കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ ചെന്ന രമേശ് ചെന്നിത്തലയോട് ക്ഷോഭിച്ച് കെ.വി തോമസ്. എന്തിനാണീ നാടകമെന്നും ഒരു ഓഫറുമായും തല്‍ക്കാലത്തേക്ക് തന്റെയടുത്തേക്ക് വരേണ്ടെന്നുമാണ് രമേശ് ചെന്നിത്തലയോട് കെ.വി തോമസ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം

പ്രചാരണത്തിന് എത്തണമെന്ന ചെന്നിത്തലയുടെ ആവശ്യവും തോമസ് തള്ളി.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇന്ന് സോണിയാ ഗാന്ധി തോമസുമായി ചര്‍ച്ച നടത്തും. കെ.വി തോമസിന്റെ വീട്ടില്‍ വച്ചായിരുന്നു രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയത്. ഇതിനിടെ തങ്ങളുമായി കെ.വി തോമസ് കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിളള പറഞ്ഞു.

എ.ഐ.സി.സി ഭാരവാഹിത്വം,യു.ഡി.എഫ് കണ്‍വീനര്‍ പദ്ധവി എന്നിവ കെ.വി തോമസിന് വാഗ്ദ്ധാനം ചെയ്തുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഹൈബി ജയിച്ചാല്‍ നിയമസഭ സീറ്റ് നല്‍കാമെന്നും രമേശ് ചെന്നിത്തല വാഗ്ദ്ധാനം ചെയ്തുവെന്നും സൂചനയുണ്ട്.

Read More >>