1907ൽ ജനിച്ച ശിവകുമാര സ്വാമി ഇംഗ്ലീഷ്, കന്നട, സംസ്കൃതം ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. ശ്രീ സിദ്ധഗംഗ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകനും ഭരണാധികാരിയുമായിരുന്നു അദ്ദേഹം.

ലിംഗായത്ത് ആത്മീയ ആചാര്യൻ ശിവകുമാര സ്വാമി അന്തരിച്ചു

Published On: 2019-01-21T15:02:58+05:30
ലിംഗായത്ത് ആത്മീയ ആചാര്യൻ ശിവകുമാര സ്വാമി അന്തരിച്ചു

ബംഗളൂരു: കർണാടകത്തിലെ ലിംഗായത് ആത്മീയ ആചാര്യനും തുംകുരു സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി അന്തരിച്ചു. 111 വയസ്സായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ആഴ്ചകളായി സിദ്ധഗംഗ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിൽ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് നടക്കും.

1907ൽ ജനിച്ച ശിവകുമാര സ്വാമി ഇംഗ്ലീഷ്, കന്നട, സംസ്കൃതം ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. ശ്രീ സിദ്ധഗംഗ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകനും ഭരണാധികാരിയുമായിരുന്നു അദ്ദേഹം. നടക്കുന്ന ദൈവം എന്നാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. പാവപ്പെട്ടവർക്ക് വിദ്യാഭ്യാസവും ഭക്ഷണവുമെത്തിക്കുന്നതിൽ നൽകിയ സംഭാവനകൾക്ക് 2015ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ശിവകുമാര സ്വാമിക്ക് ഭാരതരത്ന നൽകണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉൾപ്പെടെയുളളവർ ആവശ്യപ്പെട്ടിരുന്നു.

Top Stories
Share it
Top