മെസിക്ക് പരിക്ക്; ടീമിൻെറ അമേരിക്കൻ ടൂറിനില്ല

കാല്‍ക്കുഴയ്‌ക്കേറ്റ പരുക്കാണ് താരത്തിന് ക്ലബിന്റെ അമേരിക്കന്‍ ടൂര്‍ നഷ്ടമാക്കിയത്. ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ട്.

മെസിക്ക് പരിക്ക്; ടീമിൻെറ അമേരിക്കൻ ടൂറിനില്ല

ബാര്‍സലോണയുടെ സൂപ്പര്‍ താരം ലെയണല്‍ മെസിക്ക് അടുത്ത മത്സരങ്ങള്‍ നഷ്ടമായേക്കും. കാല്‍ക്കുഴയ്‌ക്കേറ്റ പരുക്കാണ് താരത്തിന് ക്ലബിന്റെ അമേരിക്കന്‍ ടൂര്‍ നഷ്ടമാക്കിയത്. ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച സ്ഥിരീകരണമുണ്ട്.

''മെസി ബാഴ്സലോണയില്‍ തന്നെ തുടരും, എന്നാല്‍ ക്ലബ്ബിന്റെ പര്യടനത്തിനായി ഇപ്പോള്‍ യു.എസിലേക്ക് പോകില്ല, അദ്ദേഹം പരിക്കില്‍ നിന്നും മോചിതനാകുന്ന മുറയ്ക്ക് ടീമിന്റെ ഭാഗമാകും''- എന്നാണ് അറിയപ്പ്. ഞായറാഴ്ച ആര്‍സണലുമായി നടന്ന മത്സരത്തില്‍ താരം ടീമില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും പരിക്ക് കാരണം കളിക്കാനിറങ്ങിയിരുന്നില്ല.

Read More >>