2019 ലോക്‌സഭ: ബെഗുസരായിയില്‍ പോരാട്ടം കനയ്യകുമാറും കേന്ദ്രമന്ത്രി ഗിരിരാജ് സിങും തമ്മില്‍?

മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് കനയ്യകുമാര്‍ മത്സരിക്കമെന്നാണ് ആഗ്രഹം. കനയ്യകുമാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യം നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

2019 ലോക്‌സഭ: ബെഗുസരായിയില്‍ പോരാട്ടം കനയ്യകുമാറും കേന്ദ്രമന്ത്രി ഗിരിരാജ് സിങും തമ്മില്‍?

പാട്ന: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരായി മണ്ഡലത്തില്‍ പോരാട്ടം കനക്കും. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യകുമാറും കേന്ദ്രമന്ത്രി ഗിരിരാജ് സിങും തമ്മിലാവും പോരാട്ടമെന്നാണ് സൂചന. ബിഹാറില്‍ നിന്നും മത്സരിക്കുന്ന അഞ്ച് കേന്ദ്രമന്ത്രിമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ച കേന്ദ്രമന്ത്രി ഗിരിരാജ് ഇത്തവണ മണ്ഡലം മാറിയാണ് ബെഗുസാരായിലെത്തുന്നത്. കഴിഞ്ഞ തവണ നവാദയിലായിരുന്നു അദ്ദേഹം മത്സരിച്ചത്.

അതേസമയം, മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് കനയ്യകുമാര്‍ മത്സരിക്കമെന്നാണ് ആഗ്രഹം. കനയ്യകുമാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യം നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുമെന്നതിനാല്‍ ബെഗുരായിയില്‍ കനയ്യകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.

അതേസമയം, ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹറില്‍ നിന്നും അഞ്ച് കേന്ദ്രമന്ത്രിമാര്‍ മത്സരിക്കും. ഗിരിരാജൊഴികെ നാലുപേരും നിലവില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ നിന്നു തന്നെയാണ് ജനവിധി തേടുന്നത്. രാധാ മോഹന്‍ സിങ് (മോതിഹരി) ആര്‍.കെ സിങ് (അരാ),അശ്വിനി കുമാര്‍ചൗബേയ് (ബക്‌സര്‍), രാം കൃപാല്‍ യാദവ് (പാട്‌ലിപുത്ര) എന്നിവിടങ്ങളില്‍ നിന്നാണ് നാലു കേന്ദ്രമന്ത്രിമാര്‍ ജനവിധി തേടുന്നത്.