പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി

അഞ്ച് മാസത്തിനിടെ ഇത് ആറാം തവണയാണ് പാചകവാതകവില വര്‍ധിക്കുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 14 രൂപ 13 പൈസയുടെ വർദ്ധനവാണ് പാചകവാതക വിലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി

രാജ്യത്ത് പാചകവാതക (എൽപിജി) വില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 2.94 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ 14.2 കിലോയുള്ള സബ്സിഡിയുള്ള എൽപിജി സിലിണ്ടറിന് 505.34 രൂപയായതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. നേരത്തെ 502.40 രൂപയായിരുന്നു ഈ സിലിണ്ടറൻെറ വില.

60 രൂപ വർദ്ധിച്ച സബിസിഡിയില്ലാത്ത സിലിണ്ടറിന് ഇതോടെ വില 880 രൂപയായി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്.

അഞ്ച് മാസത്തിനിടെ ഇത് ആറാം തവണയാണ് പാചകവാതകവില വര്‍ധിക്കുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 14 രൂപ 13 പൈസയുടെ വർദ്ധനവാണ് പാചകവാതക വിലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷൻെറ മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കൂട്ടാനുള്ള തീരുമാനമുണ്ടായത്.

Read More >>