ബി.ജെ.പിക്ക് വോട്ട് തേടാനൊരുങ്ങി ബോളിവുഡ് താരം മാധുരി ദീക്ഷിത്

'വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് പാര്‍ട്ടി. പൂനെ ലോക്‌സഭാ മണ്ഡലത്തിലേക്ക് മാധുരിയുടെ പേരും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് - ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു

ബി.ജെ.പിക്ക് വോട്ട് തേടാനൊരുങ്ങി ബോളിവുഡ് താരം മാധുരി ദീക്ഷിത്

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ബോളിവുഡ് താരം മാധുരി ദീക്ഷിത് മത്സരിച്ചേക്കും. പൂനെ ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ ബി.ജെ.പി മാധുരിയെ പരിഗണിക്കുന്നുവെന്നാണ് പാര്‍ട്ടിവ്യത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ജൂണില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ മാധുരിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

'വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് പാര്‍ട്ടി. പൂനെ ലോക്‌സഭാ മണ്ഡലത്തിലേക്ക് മാധുരിയുടെ പേരും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് - ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തെറ്റില്ലെന്നും ഇത്തരം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ബി.ജെ.പിക്ക് മുന്‍പും വലിയ വിജയങ്ങള്‍ നല്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഹം ആപ്‌കേ ഹേ കോന്‍', 'ദില്‍ തോ പാഗല്‍ ഹേ', ദേവദാസ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന് സുപരിചിതയാണ് അമ്പത്തൊന്ന്കാരിയായ മാധുരി.

Read More >>