മുന്‍കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംഎല്‍എയുമായ സര്‍തജ് സിങ്. അദ്ദേഹം ഇന്നലെ വൈകിട്ടോടെയാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാവ് എതിര്‍ പാളയത്തിലെത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. 72 വയസ്സു കഴിഞ്ഞതിനാല്‍ 2016ല്‍ ഇദ്ദേഹത്തെ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

മധ്യപ്രദേശില്‍ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published On: 9 Nov 2018 9:15 AM GMT
മധ്യപ്രദേശില്‍ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്ന വിവിധ സര്‍വ്വേ ഫലങ്ങള്‍ പിന്നാലെ ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍തജ് സിങ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാത്തതാണ് നേതാവിന്റെ പാര്‍ട്ടി വിടലിന് കാരണം.

മുന്‍കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ സിറ്റിങ് എംഎല്‍എയുമായ സര്‍തജ് സിങ്. അദ്ദേഹം ഇന്നലെ വൈകിട്ടോടെയാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാവ് എതിര്‍ പാളയത്തിലെത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. 72 വയസ്സു കഴിഞ്ഞതിനാല്‍ 2016ല്‍ ഇദ്ദേഹത്തെ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ശനിയാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിങിന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ്. മധ്യപ്രദേശിന് ഇനി ശിവരാജിനെ ആവശ്യമില്ലെന്നും നാഥിനെയാണ് ആവശ്യമെന്നും കമല്‍നാഥിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ബിജെപി കുടുംബ ആധിപത്യത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നതെന്നും സര്‍തജ് സിങ് കുറ്റപ്പെടുത്തിയിരുന്നു.

Top Stories
Share it
Top