ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ അടിച്ചുകൊന്നു

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ദമോ പത്താരിയ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ രാം ഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിങ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ അടിച്ചുകൊന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ ദമോയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.എസ്.പി നേതാവിനെ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്നു. ദേവേന്ദ്ര ചൗരസ്യയെന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് അക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ചൗരസ്യയുടെ മകന് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ദമോ പത്താരിയ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ രാം ഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിങ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇരുമ്പ് ദണ്ഡുകളുപയോഗിച്ചാണ് അക്രമികള്‍ ചൗരസ്യയേയും മകനെയും ആക്രമിച്ചത്. എം.എല്‍.എ രാം ഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിങ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവിലാണ്.

Read More >>