തഞ്ചാവൂരില്‍ പൈതൃക ക്ഷേത്രത്തിലെ ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിക്ക് ഹൈക്കോടതി സ്‌റ്റേ

ഇവിടെ പരിപാടികള്‍ അനുവദിച്ചാല്‍ പൈതൃക സ്ഥലത്തിന് കേടുപാടുകള്‍ പറ്റുമെന്നും തുടര്‍ന്നും പരിപാടികള്‍ നടക്കാന്‍ സാഹചര്യം ഉണ്ടാക്കുമെന്നും പൊതു താല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. പരിപാടിക്കായി സ്ഥലത്ത് ചെറിയ നിര്‍മ്മാണങ്ങള്‍ സംഘാടകര്‍ നടത്തിയിരുന്നു. ഇവ മാറ്റുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് അറിയിച്ചിട്ടുണ്ട്.

തഞ്ചാവൂരില്‍ പൈതൃക ക്ഷേത്രത്തിലെ ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിക്ക് ഹൈക്കോടതി സ്‌റ്റേ

ചെന്നൈ: തഞ്ചാവൂരിലെ ബ്രിഹദീശ്വര്‍ ക്ഷേത്രത്തില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ധ്യാന പരിപാടി മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ക്ഷേത്രത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടി നടത്തുന്നതിനെതിരെ സ്വകാര്യ വ്യക്തി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് മധുരൈ ബെഞ്ചിന്റെ നടപടി.

കോടതി നടപടിയെ തുടര്‍ന്ന് വെള്ളിയാഴ്ച തുടങ്ങേണ്ട പരിപാടിയുടെ വേദി സംഘാടകര്‍ മാറ്റിയിട്ടുണ്ട്. അതേസമയം കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

ഇവിടെ പരിപാടികള്‍ അനുവദിച്ചാല്‍ പൈതൃക സ്ഥലത്തിന് കേടുപാടുകള്‍ പറ്റുമെന്നും തുടര്‍ന്നും പരിപാടികള്‍ നടക്കാന്‍ സാഹചര്യം ഉണ്ടാക്കുമെന്നും പൊതു താല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. പരിപാടിക്കായി സ്ഥലത്ത് ചെറിയ നിര്‍മ്മാണങ്ങള്‍ സംഘാടകര്‍ നടത്തിയിരുന്നു. ഇവ മാറ്റുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് അറിയിച്ചിട്ടുണ്ട്.

നേരത്തെ 2016ല്‍ ഡല്‍ഹിയില്‍ ലോക കള്‍ച്ചറല്‍ ഫെസ്റ്റ് നടത്താന്‍ യമുനാ തീരത്തെ പരിസ്ഥിതി ലോല പ്രദേശം മണ്ണിട്ട് നികത്തിയതിന് ദേശിയ ഹരിത ട്രൈബൂണല്‍ അഞ്ച് കോടി രൂപ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗിന് പിഴയിട്ടിരുന്നു.

ചോള രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രമായ തഞ്ചാവൂരിലെ ബ്രിഹദീശ്വര്‍ ക്ഷേത്രത്തിന് 1000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.

Read More >>