ട്രെക്കിങ്ങിനിടെ സെൽഫി ശ്രമം: യുഎസിൽ മലയാളി ദമ്പതികൾ മരിച്ചു

ഇന്നലെ പുലർച്ചെ യുഎസിലെ ഇന്ത്യൻ കോൺസുലറ്റ് അധികൃതരാണു വിവരം ബന്ധുക്കളെ അറിയിച്ചത്. കീശയിൽനി​ന്ന്​ ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ന്നി​വ​യി​ൽ നി​ന്നാ​ണ് ഇവരെ തി​രി​ച്ച​റി​ഞ്ഞ​ത്.

ട്രെക്കിങ്ങിനിടെ സെൽഫി ശ്രമം: യുഎസിൽ മലയാളി ദമ്പതികൾ മരിച്ചു

ത​ല​ശ്ശേ​രി/​കോ​ട്ട​യം: യുഎസിലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ക്ക​യി​ൽ വീ​ണ് മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു. ത​ല​ശ്ശേ​രി ക​തി​രൂ​ർ 'ഭാ​വു​ക'​ത്തി​ൽ വി​ഷ്ണു (29), ഭാ​ര്യ മീ​നാ​ക്ഷി(29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ട്ര​​ക്കി​ങ്ങി​നി​ടെ പ​ർ​വ​ത​നി​ര​ക​ളി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​​നി​ടെ കാൽ തെ​ന്നി​വീ​ണാ​ണ്​ അ​പ​ക​ട​മെ​ന്ന് ക​രു​തു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ൾ. കഴിഞ്ഞ ചൊവ്വാഴ്ച യോസാമിറ്റി നാഷനൽ പാർക്കിലെ ട്രെക്കിങ്ങിനിടെയാണ് അപകടം. 3000 അടി ഉയരത്തിൽ നിന്നാണ് ഇരുവരും വീണത്.

ഇന്നലെ പുലർച്ചെ യുഎസിലെ ഇന്ത്യൻ കോൺസുലറ്റ് അധികൃതരാണു വിവരം ബന്ധുക്കളെ അറിയിച്ചത്. കീശയിൽനി​ന്ന്​ ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ന്നി​വ​യി​ൽ നി​ന്നാ​ണ് ഇവരെ തി​രി​ച്ച​റി​ഞ്ഞ​ത്. വി​ഷ്ണു കാ​ലി​ഫോ​ർ​ണി​യ​യി​ലെ സി​ഡ്‌​കോ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി എ​ൻ​ജി​നീ​യ​റാ​ണ്. ക​തി​രൂ​ർ ശ്രേ​യ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​എം.​വി. വി​ശ്വ​നാ​ഥ്-​ഡോ. സി. ​സു​ഹാ​സി​നി ദ​മ്പ​തി​ക​ളു​​ടെ മ​ക​നാ​ണ് വി​ഷ്ണു. സ​ഹോ​ദ​ര​ൻ: ജി​ഷ്ണു. കോ​​ട്ട​​യം​ യൂ​നി​​യ​​ന്‍ ക്ല​​ബി​​നു​ സ​​മീ​​പ​​ത്തെ രാ​​മ​​മൂ​​ര്‍​ത്തി-​​ചി​​ത്ര ദ​​മ്പ​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് മീ​​നാ​​ക്ഷി.


Read More >>