സിനിമയുടെ അനുകരണം: ബലാത്സം​ഗം ചെയ്യാൻ കൂട്ടുനിന്നയാൾക്ക് ജയിൽ ശിക്ഷ

പൊലീസ് സഹായിയായിരുന്ന ഇയാള്‍ 'ഫിഫ്റ്റിഷെയ്ഡ്‌സ് ഓഫ് ഗ്രെ' എന്ന സിനിമ കണ്ടതിന് ശേഷമാണ് ഇത്തരം ഒരു കാര്യത്തിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ അനുകരണം: ബലാത്സം​ഗം ചെയ്യാൻ കൂട്ടുനിന്നയാൾക്ക് ജയിൽ ശിക്ഷ

കാമുകിയെ ബലാത്സംഗം ചെയ്യാന്‍ കൂട്ടുനിന്ന കാമുകന് ജയില്‍ ശിക്ഷ. സിംഗപ്പൂരില്‍ നടന്ന സംഭവത്തില്‍ 27കാരനായ പ്രതിക്ക് 24 വര്‍ഷം, 11 മാസം തടവും 24 ചൂരല്‍ അടിയുമാണ് കോടതി വിധിച്ചിരിക്കുന്നത്. പൊലീസ് സഹായിയായിരുന്ന ഇയാള്‍ 'ഫിഫ്റ്റിഷെയ്ഡ്‌സ് ഓഫ് ഗ്രെ' എന്ന സിനിമ കണ്ടതിന് ശേഷമാണ് ഇത്തരം ഒരു കാര്യത്തിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ കണ്ട ഇയാള്‍ കാമുകിയെ മൂന്നാള്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ കാമുകി ഇത് നിരസിച്ചതിനെ തുടര്‍ന്ന് തന്ത്രപൂര്‍വ്വം ഹോട്ടല്‍ മുറിയിലെത്തിച്ചു. തുടര്‍ന്ന് കണ്ണുകള്‍ കെട്ടി അടുത്തിടപഴകുകയായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ മറ്റൊരാളുടെ സ്പര്‍ശനമുള്ളതായി തോന്നിയ യുവതി കണ്ണുകള്‍ കെട്ടിയ തുണി അഴിച്ച് നോക്കിയപ്പോഴാണ് അപരിചിതനായ യുവാവിനെ കണ്ടത്.

സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ മറ്റൊരാള്‍ക്ക് 23 വര്‍ഷവും 11 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ 24 ചൂരല്‍ പ്രഹരവുമുണ്ട്. ഇയാളെ ഓണ്‍ലൈന്‍ വഴിയാണ് പ്രതി കണ്ടെത്തിയത്.

Read More >>