ഈ സമയം മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടി ബഹളം കേട്ടു ഉണർന്നപ്പോൾ അച്ഛന്‍ അമ്മയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുന്നതാണ് കണ്ടത്.

മകൻെറ മുന്നിൽ വെച്ച് അമ്മയെക്കൊന്ന് അച്ഛൻ ജീവനൊടുക്കി

Published On: 2018-12-07T14:52:14+05:30
മകൻെറ മുന്നിൽ വെച്ച് അമ്മയെക്കൊന്ന് അച്ഛൻ ജീവനൊടുക്കി

മുംബൈ: മകന്റെ മുന്നിൽവെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ മഹാബലേശ്വറിലാണ് സംഭവം. അനിൽ ഷിന്‍ഡെ(34)യാണ് ഭാര്യ സീമ(30)യെ പതിനൊന്ന് വയസ്സായ മകന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. വിനോദ യാത്രക്കായി മഹാബലേശ്വറില്‍ എത്തിയതാണ് കുടുംബം.

അനിലും സീമയും തമ്മിൽ ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വെച്ച് തർക്കമുണ്ടാവുകയായിരുന്നു. ഈ സമയം മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടി ബഹളം കേട്ടു ഉണർന്നപ്പോൾ അച്ഛന്‍ അമ്മയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുന്നതാണ് കണ്ടത്. പേടിച്ച് പുറത്തേക്കോടിയ കുട്ടി ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ജീവനക്കാർ എത്തുമ്പോഴേക്കും അനില്‍ ഷിന്‍ഡെ സ്വയം കഴുത്തറുത്തിരുന്നു.‌ പൊലീസെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം കലഹത്തിന് കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.Top Stories
Share it
Top