കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം

മാതൃഭൂമി സാഹിത്യപുരസ്‌കാരം എന്‍.എസ്. മാധവന്

Published On: 2018-12-31T18:23:23+05:30
മാതൃഭൂമി സാഹിത്യപുരസ്‌കാരം എന്‍.എസ്. മാധവന്

2018ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ് മാതൃഭൂമിയുടെ സാഹിത്യപുരസ്‌കാരം. ജനുവരി രണ്ടാംവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

എം.കെ. സാനു അധ്യക്ഷനും കെ. ജയകുമാര്‍, ആഷാമേനോന്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് എന്‍.എസ്. മാധവനെ തെരെഞ്ഞടുത്തതെന്ന്‌ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു.

തിരുത്ത്, ചൂളൈമേട്ടിലെ ശവങ്ങള്‍, ഹിഗ്വിറ്റ, പര്യായകഥകള്‍, പഞ്ചകന്യകകള്‍ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും ലന്തന്‍ ബത്തേരിയിലെ ലുത്തിനീയകള്‍ എന്ന നോവലും എന്‍.എസ് മാധവൻ എഴുതിയിട്ടുണ്ട്. ഓടക്കുഴല്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Top Stories
Share it
Top