പ്രധാനമന്ത്രി പദത്തിന് മോദി അര്‍ഹനല്ല; മായാവതി

രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഉചിതമായ സ്ഥാനാര്‍ത്ഥി താനാണ്

പ്രധാനമന്ത്രി പദത്തിന് മോദി അര്‍ഹനല്ല; മായാവതി

ലഖ്‌നൗ: പ്രധാനമന്ത്രിയാകാൻ മോദി അർഹനല്ലെന്ന് ബി.എസ്.പി പ്രസിഡന്റ് മായാവതി. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നതിന് ഉചിതമായ സ്ഥാനാർത്ഥി താനാണെന്നും മോദി അതിന് അർഹനല്ലെന്നും മായാവതി വ്യക്തമാക്കി.

വികസനപ്രവർത്തനങ്ങളുടെ മുന്നോടിയായി ഉത്തർപ്രദേശിന്റെ മുഖം മാറ്റാൻ ബി.എസ്.പിക്ക് സാധിച്ചു. ലഖ്‌നൗ ഒരു വലിയ പരിധിവരെ മനോഹരമാക്കിയിട്ടുണ്ട്. ഇതെല്ലാം ചെയ്തത് രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ്. ബി.എസ്.പി ദേശീയ പ്രസിഡന്റുമായി താരദമ്യം ചെയ്യുമ്പോൾ നരേന്ദ്രമോദി അയോഗ്യനാണെന്നും മായാവതി പറഞ്ഞു.

നാലുതവണ മുഖ്യമന്ത്രിയായിരുന്ന തന്റെ പാരമ്പര്യം കറയറ്റതായിരുന്നു. ജനങ്ങൾക്കുവേണ്ടി വികസനവും മെച്ചപ്പെട്ട ക്രമസമാധാനവും ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്നു തന്റേത്. ആളുകൾ ഇപ്പോഴും എന്റെ ഭരണത്തെ സ്തുതിക്കുന്നുണ്ടെന്നും മായാവതി കൂട്ടിച്ചേർത്തു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നതിനേക്കാൾ കൂടുതൽ കാലം താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം വർഗീയ സംഘട്ടനാവസ്ഥ ഉണ്ടാക്കിഎടുക്കുക എന്നതുമാത്രമായിരുന്നു. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉത്തർപ്രദേശിൽ കലാപങ്ങളിൽ നിന്നും മുക്തമായിരുന്നു. കലാപം, അരാചകത്വം തുടങ്ങിയവയെല്ലാം മോദിയുടെ ഭരണത്തിൻകീഴിലുള്ള ഗുജറാത്തിലായിരുന്നു. അദ്ദേഹം സർക്കാർപദം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയ്ക്ക് രാജധർമ്മം നടപ്പാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾക്ക് മോദി യോഗ്യനല്ലെന്നും മായാവതി പറഞ്ഞു.

Next Story
Read More >>