മുലയത്തിനായി മായാവതി ഇന്ന് പ്രചാരണത്തിനിറങ്ങും

മെയിന്‍ പൂരില്‍ നടക്കുന്ന പ്രചരണറാലിയില്‍ മായാവതിയ്‌ക്കൊപ്പം സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദള്‍ പ്രസിഡന്റ് അജിത് സിങും പങ്കെടുക്കും

മുലയത്തിനായി മായാവതി ഇന്ന് പ്രചാരണത്തിനിറങ്ങും

ലഖ്‌നൗ:ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബഹുജന്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ മായാവതി സമാജ്വാദി പാര്‍ട്ടിയുടെ നേതാവായ മുലായം സിങ് യാദാവിനായി പ്രചരണത്തിനിറങ്ങും.മുലായം സിങ് മത്സരിക്കുന്ന മെയിന്‍ പൂരിലാണ് മായാവതി പ്രചാരണത്തിനിറങ്ങുന്നത്.24 വര്‍ഷത്തിന് ശേഷമാണ് മായാവതി മുലയാത്തിനുവേണ്ടി പ്രചരണത്തിനിറങ്ങുന്നത്.

മെയിന്‍ പൂരില്‍ നടക്കുന്ന പ്രചരണറാലിയില്‍ മായാവതിയ്‌ക്കൊപ്പം സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും രാഷ്ട്രീയ ലോക്ദള്‍ പ്രസിഡന്റ് അജിത് സിങും പങ്കെടുക്കും.മായാവതിയെ ആക്രമിക്കുന്ന ബി.ജെ.പിയെ നിശബ്ദരാക്കുന്നതിന് വേണ്ടിയാണ് എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് പ്രചരണത്തിന് ഇറങ്ങാന്‍ തീരുമാനിക്കുന്നത്.

തെരഞ്ഞെടുപ്പ് സഖ്യകക്ഷികളായ എസ്.പിയ്ക്കും ബി.എസ്.പിയ്ക്കും രാഷ്ട്രീയ ലോക്ദളിനും ജനകീയത ഉണ്ടാക്കുന്നതിനുവേണ്ടി മായാവതിയും അഖിലേഷ് യാദവും പതിനൊന്ന് മണ്ഡലങ്ങളില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ റാലികള്‍ നടത്തും.ബി.ജെപിയെ കേന്ദ്രത്തില്‍ നിന്ന് തുരത്തുക എന്നതാണ് സഖ്യകക്ഷികളുടെ പ്രധാനപ്പെട്ട അജണ്ഡ.

എസ്.പി 37 സീറ്റുകളിലും ബി.എസ്.പി 38 സീറ്റുകളിലുമായിട്ടായിരിക്കും മത്സരിക്കുക.ഇതിനുപുറമെ ആര്‍.എല്‍.ഡിക്ക് മൂന്ന് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലായിട്ടുമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.

Read More >>