തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നിരവധി കത്തുകളും ഫോണ്‍ കോളുകളും: എം.ബി രാജേഷ്

കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അനുഭാവികള്‍ എന്നെ വിളിച്ച് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് പറയുന്നതായും അദ്ദേഹം പറഞ്ഞു.

തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നിരവധി കത്തുകളും ഫോണ്‍ കോളുകളും: എം.ബി രാജേഷ്

തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നിരവധി കത്തുകളും ഫോണ്‍ കോളുകളും വരുന്നതായി പാലക്കാട് മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി രാജേഷ്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അനുഭാവികള്‍ എന്നെ വിളിച്ച് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് പറയുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്രത്തില്‍ മോദിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന പ്രചാരണം പ്രതിപക്ഷവും മാദ്ധ്യമങ്ങളും നടത്തി. രാഹുല്‍ പ്രധാനമന്ത്രിയാവുമെന്ന ജനം കരുതി. ഇത് ജനങ്ങളെ ആകര്‍ഷിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്. എന്നാലിപ്പോള്‍ തങ്ങളുടെ വോട്ടുകള്‍ പാഴായതായി പല വോട്ടര്‍മാരും കരുതുന്നു. തന്നെ പോലെ സമ്പത്ത്, രാജീവ്, ബാലഗോപാല്‍ എന്നിവര്‍ നിര്‍ബന്ധമായും പാര്‍ലമെന്റില്‍ ഉണ്ടാവണമായിരുന്നുവെന്ന് പലരും പറയുന്നതായി രാജേഷ് പറഞ്ഞു.

ഇടതുപക്ഷം ഏറെ വിജയം പ്രതീക്ഷിച്ച പാലാക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ അട്ടിമറി വിജയമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ. ശ്രീകണ്ഠന്‍ നേടിയത്. 11,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിറ്റിംങ് രാജേഷിനെ ശ്രീകണ്ഠന്‍ പരാജയപ്പെടുത്തിയത്.

Read More >>