മെ​ഹു​ൽ ചോ​ക്സി​യു​ടെ 24 കോ​ടി​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽനിന്നും 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ മെ​ഹു​ൽ ചോ​ക്സി​ക്കും ല​ണ്ട​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ന​ന്ത​ര​വ​ൻ നീ​ര​വ് മോ​ദി​ക്കും എ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റും സി.​ബി​.ഐ​യും അ​റ​സ്റ്റ് വാ​റ​ൻറ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്

മെ​ഹു​ൽ ചോ​ക്സി​യു​ടെ 24 കോ​ടി​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട കുപ്രസിദ്ധ വ​ജ്ര​വ്യാ​പാ​രി മെ​ഹു​ൽ ചോ​ക്സി​യു​ടെ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള 24.77 കോ​ടി​ രൂപയുടെ സ്വ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ൻറ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ.​ഡി) ക​ണ്ടു​കെ​ട്ടി. ദു​ബൈ​യി​ലെ മൂ​ന്ന് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​ർ, ബാ​ങ്കു​ക​ളി​ലെ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

പി​.എ​ൻ.​ബി വാ​യ്പ ത​ട്ടി​പ്പ് കേ​സ്സിൽ ആ​കെ 2,534 കോ​ടി​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​യെ​ന്നും ഇ​ഡി അ​റി​യി​ച്ചു. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽനിന്നും 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ മെ​ഹു​ൽ ചോ​ക്സി​ക്കും ല​ണ്ട​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന അ​ന​ന്ത​ര​വ​ൻ നീ​ര​വ് മോ​ദി​ക്കും എ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റും സി.​ബി​.ഐ​യും അ​റ​സ്റ്റ് വാ​റ​ൻറ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കള്ളപ്പണം വെളുപ്പിച്ച കേസ്സും ഇവരുടെ പേരിലുണ്ട്. ചോസ്കി നിലവിൽ കരീബിയൻ രാജ്യമായ അന്റി​ഗയിലാണ്.


Read More >>