ഒളിവിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊലീസില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയതായും അറിയിച്ച് ശനിയാഴ്ച രാവിലെ ജനാര്‍ദന റെഡ്ഢി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇതില്‍ ചോദ്യം ചെയ്യലിനായി ഹാജറാകുമെന്നും അറിയിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ്: ഒളിവില്‍ പോയ ജനാര്‍ദനന്‍ റെഡ്ഢി പൊലീസില്‍ ഹാജരായി

Published On: 10 Nov 2018 12:45 PM GMT
സാമ്പത്തിക തട്ടിപ്പ്: ഒളിവില്‍ പോയ ജനാര്‍ദനന്‍ റെഡ്ഢി പൊലീസില്‍ ഹാജരായി

സാമ്പത്തിക തട്ടിപ്പിമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിനെ തുടര്‍ന്നു ഒളിവില്‍ പോയ ബിജെപി മുന്‍മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഢി ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. 500 ഓളം പേരില്‍ നിന്നായി 200 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ഒളിവിലായിരുന്ന ജനാര്‍ദന റെഡ്ഢി ശനിയാഴ്ച വൈകിയിട്ടാണ് ബംഗളൂരുവിലെ ക്രെംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്.

ഒളിവിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊലീസില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയതായും അറിയിച്ച് ശനിയാഴ്ച രാവിലെ ജനാര്‍ദന റെഡ്ഢി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇതില്‍ ചോദ്യം ചെയ്യലിനായി ഹാജറാകുമെന്നും അറിയിച്ചിരുന്നു.

നിക്ഷേപം ഇരട്ടിയാക്കാമെന്ന് പറഞ്ഞ് ബാഗ്ലൂരുവിലുള്ള എംബിഡന്റ് കമ്പനി തട്ടിപ്പു നടത്തിയെന്ന പരാതിയുമായ ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തിനെതിരെ ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാല്‍ തുടര്‍ന്ന ജനാര്‍ദനന്‍ റെണ്ഡി ഒളിവില്‍ പോകുകയായിരുന്നു.കേസില്‍ ജനാര്‍ദന റെഡ്ഢിക്കെതിരെ ബംഗളൂരു പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.

Top Stories
Share it
Top