ഞാനൊരു സ്ഥാനമോഹിയല്ല. പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയാണെന്റെ ശ്രമം. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് നേതാക്കളുണ്ട്. എല്ലാവരും ചേര്‍ന്നാവും തീരുമാനമെടുക്കുക.

സ്റ്റാലിൻ മോദിയേക്കാൾ നല്ല നേതാവ്: എന്‍. ചന്ദ്രബാബു നായിഡു

Published On: 10 Nov 2018 3:43 AM GMT
സ്റ്റാലിൻ മോദിയേക്കാൾ നല്ല നേതാവ്: എന്‍. ചന്ദ്രബാബു നായിഡു

ബി.ജെ.പിക്കെതിരെ ശക്തിപ്രാപിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ നേതൃത്വം താനായിരിക്കില്ലെന്ന് തെലുങ്കുദേശം പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ എന്റെ ഭാഗം വ്യക്തമാണ്. ഞാനൊരു സ്ഥാനമോഹിയല്ല. പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയാണെന്റെ ശ്രമം. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് നേതാക്കളുണ്ട്. എല്ലാവരും ചേര്‍ന്നാവും തീരുമാനമെടുക്കുക. സ്റ്റാലിന്‍ നരേന്ദ്രമോദിയേക്കാള്‍ നല്ല നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സ്റ്റാലിന്‍, മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ, തുടങ്ങിയ നേതാക്കള്‍ ഈ സഖ്യത്തിന്റെ ഭാഗമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഡിഎംകെ നേതാവ് സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top Stories
Share it
Top