നക്‌സല്‍ സ്വാധീന മേഖലയായ ബസ്തറിലെ ജഗദാല്‍പൂരിലില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടുന്നത്. ഇന്ന് രാഹുലിന്റെ പര്യടനം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമായ രാജ് നന്ദഗാവിലാണെങ്കിലും മോദിക്ക് മറുപടി പറയാന്‍ നാളെ രാഹുല്‍ ജഗദാല്‍പൂരിലുണ്ടാവും. നന്ദഗാവില്‍ ഇന്ന് രാഹുല്‍ റോഡ് ഷോയും നടത്തും.

സെമി ഫൈനല്‍ പോരാട്ടത്തിന് തുടക്കമിട്ട് മോദിയും രാഹുലും ചത്തീസ്ഗഢില്‍

Published On: 9 Nov 2018 5:28 AM GMT
സെമി ഫൈനല്‍ പോരാട്ടത്തിന് തുടക്കമിട്ട്  മോദിയും രാഹുലും ചത്തീസ്ഗഢില്‍

ചത്തീസ്ഗഢ്: 2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബല പരീക്ഷണമാണ് നാലു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയസഭാ തെരഞ്ഞെടുപ്പ്. മോദിക്ക് പ്രഭാവം ഒട്ടും മങ്ങിയിട്ടില്ലെന്ന് തെളിയിക്കാനും അതുവഴി ലോകസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുമുള്ള ഒരവസരമാകും ഇതെങ്കില്‍ രാഹുലിനും കോണ്‍ഗ്രസിനും പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള കച്ചി തുരുമ്പും.

ഇതോടെ രാഹുലും മോദിയും തമ്മിലുള്ള പോരാട്ടമാവും നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഫൈനലിനു മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടം പോലെ. ഇന്ന് ഇതിന്റെ തുടക്കവുമാവും. ചത്തീസ്ഗഢില്‍ നരേന്ദ്ര മോദിയും രാഹുല്‍ ഗന്ധിയും ഇന്ന് പ്രചാരണത്തിനിറങ്ങുകയാണ്.

നക്‌സല്‍ സ്വാധീന മേഖലയായ ബസ്തറിലെ ജഗദാല്‍പൂരിലില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടുന്നത്. ഇന്ന് രാഹുലിന്റെ പര്യടനം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമായ രാജ് നന്ദഗാവിലാണെങ്കിലും മോദിക്ക് മറുപടി പറയാന്‍ നാളെ രാഹുല്‍ ജഗദാല്‍പൂരിലുണ്ടാവും. നന്ദഗാവില്‍ ഇന്ന് രാഹുല്‍ റോഡ് ഷോയും നടത്തും.

എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രചാരണായുധങ്ങള്‍ മോദിയുടെ പ്രഭാവം കൊണ്ട് മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഇതിനായി അഞ്ച് സംസ്ഥാനങ്ങളിലായി പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ച് 30 ലധികം റാലികള്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

Top Stories
Share it
Top