50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഖാദി ബോര്‍ഡിന് നോട്ടീസ് അയച്ചു

ഖാദി ബോര്‍ഡ് പരസ്യമായി മാപ്പു പറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്യണം. അല്ലാത്തപക്ഷം 50 കോടി രൂപ നല്‍കണമെന്നും നോട്ടീസില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഖാദി ബോര്‍ഡിന് നോട്ടീസ് അയച്ചു

സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. സ്വകാര്യ വസ്ത്ര കമ്പനിയുടെ പരസ്യത്തില്‍ ചര്‍ക്ക നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനെതിരെ ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസയച്ചതിനു പിന്നാലെയാണ് മോഹന്‍ലാല്‍ ബോര്‍ഡിനെതിരെ കത്തയച്ചത്.

ഖാദി ബോര്‍ഡ് പരസ്യമായി മാപ്പു പറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്യണം. അല്ലാത്തപക്ഷം 50 കോടി രൂപ നല്‍കണമെന്നും നോട്ടീസില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തിയാണു പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഖാദി ബോര്‍ഡ് മോഹന്‍ലാലിന് കത്തയച്ചത്.

എന്നാല്‍ പരസ്യം പിന്‍വലിച്ച് മാസങ്ങള്‍ക്കു ശേഷമാണ് ഖാദി നോട്ടീസയച്ചതെന്നാണ് മോഹന്‍ലാലിന്റെ പ്രധാന പരാതി. ഇതുവഴി ജനങ്ങള്‍ക്കിടയില്‍ മാനഹാനിയുണ്ടായതായാണ് മോഹന്‍ലാല്‍ പറയുന്നു.

അതേസമയം, മോഹന്‍ലാലിന്റെ നോട്ടീസ് നിയമപരമായി നേരിടുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ് വ്യക്തമാക്കി. അത്രയും വലിയ തുക നല്കാന്‍ ബോര്‍ഡിന് ശേഷിയില്ലെന്നും അവര്‍ പറയുന്നു. മോഹന്‍ലാലിന് കത്തയച്ചത് അഭ്യര്‍ത്ഥനാ രീതിയിലാണെന്നും എന്നാല്‍മോഹന്‍ലാല്‍ കത്തയച്ചിരിക്കുന്നത് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ശോഭന വ്യക്തമാക്കി.

Read More >>