സിനിമ ടിക്കറ്റ് വില വർദ്ധന ഇന്നുമുതൽ

ചരക്കു സേവന നികുതി നിലവിൽ വന്ന 2017 ജൂലൈ മുതൽ തദ്ദേശ സ്ഥാപനങ്ങൾ വിനോദ നികുതി ഈടാക്കുന്നത് സർക്കാർ ഒഴിവാക്കിയിരുന്നു.

സിനിമ ടിക്കറ്റ് വില വർദ്ധന ഇന്നുമുതൽ

ഇന്നുമുതൽ സിനിമ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. ടിക്കറ്റ് നിരക്കിനൊപ്പം 10 ശതമാനം വിനോദ നികുതി കൂടി നൽകണം. ചരക്കു സേവന നികുതി നിലവിൽ വന്ന 2017 ജൂലൈ മുതൽ തദ്ദേശ സ്ഥാപനങ്ങൾ വിനോദ നികുതി ഈടാക്കുന്നത് സർക്കാർ ഒഴിവാക്കിയിരുന്നു.

എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വിനോദ നികുതി പിരിക്കാൻ അവകാശം നൽകുന്ന കേരള ലോക്കൽ അതോററ്റീസ് എൻറർടെയ്‌മെന്റ് ടാക്‌സ് ആക്ട് സെക്ഷൻ 3 റദ്ദാക്കിയിരുന്നില്ല.സിനിമ ടിക്കറ്റിനുമേൽ ഈടാക്കിയിരുന്ന ജി.എസ്.ടി 28 ൽ നിന്നും 18 ശതമാനമായി കുറച്ച സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നഷ്ടത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടിയാണ് വീണ്ടും പത്ത് ശതമാനം വിനോദ നികുതി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്.

Read More >>