അമേരിക്കയിലെ ഗെയിമിങ് കേന്ദ്രത്തില്‍ വെടിയേറ്റ് മൂന്നു പേര്‍ മരിച്ചു

ലൊസാഞ്ചലസിലുള്ള ഗോബിള്‍ ഹൗസ് ബോള്‍ എന്ന ബൗളിങ് കേന്ദ്രത്തിലാണു വെടിവയ്പുണ്ടായത്. വെടിവയ്പു നടന്ന സ്ഥലത്തു വച്ച് തന്നെ മൂന്ന് പേരും കൊല്ലപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി.

അമേരിക്കയിലെ ഗെയിമിങ് കേന്ദ്രത്തില്‍ വെടിയേറ്റ് മൂന്നു പേര്‍ മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ ഗെയിമിങ് കേന്ദ്രത്തില്‍ വെടിവെപ്പ്. വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചു. നാല്‍ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലൊസാഞ്ചലസിലുള്ള ഗോബിള്‍ ഹൗസ് ബോള്‍ എന്ന ബൗളിങ് കേന്ദ്രത്തിലാണു വെടിവയ്പുണ്ടായത്. വെടിവയ്പു നടന്ന സ്ഥലത്തു വച്ച് തന്നെ മൂന്ന് പേരും കൊല്ലപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തി പരിശേധന തുടരുകയാണ്. പൊലീസ് സംഭവസ്ഥലത്തു നിന്നും മാറി നില്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2017 ല്‍ വെടിവെപ്പില്‍ ഏകദേശം 40,000 ആള്‍ക്കാര്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ മരണമടഞ്ഞതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ പറയുന്നത്. ഇതില്‍ ആത്മഹത്യകള്‍ ഉള്‍പ്പെടുന്നു.

Read More >>