ഡി.എം.കെ നേതാവും ഭര്‍ത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍

തിരുനെല്‍വേലി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടില്‍വെച്ചാണ് കൂട്ടക്കൊലപാതകം നടന്നത്.

ഡി.എം.കെ നേതാവും ഭര്‍ത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍

തിരുനല്‍വേലി: ഡി.എം.കെ നേതാവും തിരുനല്‍വേലി മുന്‍ കോര്‍പ്പറേഷന്‍ മേയറെയും ഭര്‍ത്താവിനെയും വീട്ടുജോലിക്കാരിയെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി കോര്‍പറേഷന്‍ മുന്‍ മേയറായ ഉമാ മഹേശ്വരിയും ഭര്‍ത്താവ് മുരുഗശങ്കരനും ജോലിക്കാരി മാരിയുമാണ് കൊല്ലപ്പെട്ടത്.

ഉമാ മഹേശ്വരിയുടെ വൈകീട്ട് 4.30 തോടെ ജോലിക്കാരിയുടെ അമ്മ മകളെ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകം നടന്ന വിവരം അറിഞ്ഞതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം അറിഞ്ഞയുടനെതന്നെ തിരുനല്‍വേലി പൊലീസ് കമ്മിഷണര്‍ സ്ഥലതെത്തി.

തിരുനെല്‍വേലി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടില്‍വെച്ചാണ് കൂട്ടക്കൊലപാതകം നടന്നത്. വീട്ടിലെ കബോര്‍ഡ് തുറന്ന നിലയിലാണെന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

1996- 2001 നും ഇടയിലായിരുന്നു ഉമാ മഹേശ്വരി തിരുനല്‍വേലി കോര്‍പ്പറേഷന്‍ മേയറായിരുന്നിരുന്നത്. സ്വത്ത് തര്‍ക്കമാണോ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായിപൊലീസ് പറഞ്ഞു.

Read More >>