മുസ്ലീം വ്യക്തിനിയമത്തിലെ പുതിയ ഭേദ​ഗതി, ഇസ്ലാമിലേക്കുള്ള മതപരിവർത്തനം സങ്കീർണമാക്കാനെന്ന് വിമർശനം

ഇസ്‌ലാം സ്വീകരിച്ച ഒരാൾ തഹസിൽദാറിന് അപേക്ഷിച്ചു 45 ദിവസം അയാളുടെ വിവേചനാധികാരത്തോടു കൂടിയ അന്വേഷണത്തിനു വിധേയമാകുന്നത് മൗലികാവകാശ ലംഘനമാണെന്നാണ് സർക്കാറിൻെറ പുതിയ ഭേദഗതിക്കെയിരെയുള്ള പ്ര​ധാന വിമർശനം

മുസ്ലീം വ്യക്തിനിയമത്തിലെ പുതിയ ഭേദ​ഗതി, ഇസ്ലാമിലേക്കുള്ള മതപരിവർത്തനം സങ്കീർണമാക്കാനെന്ന് വിമർശനം

മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ട അതോറിറ്റിയുടെ ചട്ടത്തിനുണ്ടായ പുതിയ ഭേദഗതി ഇസ്ലാമിലേക്കുള്ള മതപരിവർത്തനം സങ്കീർണമാക്കാനെന്ന് വിമർശനം. ക​ഴി​ഞ്ഞ മാ​സം നി​യ​മ വ​കു​പ്പ്​ അ​സാ​ധാ​ര​ണ ഗ​സ​റ്റി​ൽ വി​ജ്​​ഞാ​പ​നം ചെ​യ്​​ത ച​ട്ട​ങ്ങ​ളി​ൽ മു​സ്​​ലിം വ്യ​ക്തി​നി​യ​മ​ത്തി​ൻെറ (ശ​രീ​അ​ത്ത്) ആ​നു​കൂ​ല്യം വേ​ണ്ട​വ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക്​ താ​ൻ മു​സ്​​ലി​മാണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​ൻ​ നി​ഷ്​​ക​ർ​ഷി​ച്ചി​രു​ന്നു. മ​ഹ​ല്ല്​ ക​മ്മി​റ്റി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും വേ​ണം. ഇ​ത്​ വി​രോ​ധം തീ​ർ​ക്കാ​നും മ​റ്റും ദു​രുപ​യോ​ഗം ചെയ്തേക്കാമെന്ന് കരുതിയാണ് അ​ടി​യ​ന്ത​ര ഭേ​ദ​ഗ​തി​ക്ക്​ തീ​രു​മാ​ന​മുണ്ടായത്. പുതിയ ഭേ​ദ​ഗ​തി​യ​നു​സ​രി​ച്ച്, മു​സ്​​ലിം വ്യ​ക്തി​നി​യ​മ​ത്തൻെറ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യാ​ൽ മ​തി. പു​തു​താ​യി ഇ​സ്​​ലാം സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​മ്മ​ത​പ​ത്ര​ത്തി​ന്​ ച​ട്ട​ങ്ങ​ളി​ൽ വ്യ​വ​സ്​​ഥ​യു​ണ്ടാ​വുമെന്നും പുതിയ ഭേ​ദ​ഗ​തി പറയുന്നുണ്ട്.

എന്നാൽ പുതുതായി ഇസ്‌ലാം സ്വീകരിച്ചവർക്ക് സമ്മതപത്രം നൽകാൻ ചട്ടത്തിൽ വ്യവസ്ഥകളുണ്ടാവുമെന്ന നിയമം ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തെ കൂടുതൽ സങ്കീർണമാക്കിയേക്കുമെന്നാണ് വിമർശനം ഉയരുന്നത്. പേരു മാറുന്നത് പോലെ മാത്രമെ സർക്കാറിന് മതം മാറുന്ന കാര്യത്തിലും താൽപര്യം ഉണ്ടാകേണ്ടതുള്ളൂവെന്നാണ് സാമൂഹ്യപ്രവർത്തകനും നിയമവി​ദ​ഗ്ദനുമായ അമീൻ ഹസൻ ചൂണ്ടക്കാട്ടുന്നത്.

ഒരാൾ മതം മാറിയ കാര്യം നോട്ടറിയോ മറ്റോ സാക്ഷ്യപെടുത്തി അറിയിച്ചാൽ സർക്കാർ അത് അംഗീകരിച്ചു അയാൾക്ക് രേഖകൾ നൽകണമെന്നുമാണ് നിലവിലെ വ്യവസ്ഥ. ഇപ്പോൾ മതം മാറുക എന്നത് ഒരാളുടെ മൗലികാവകാശത്തിന്റെ ഭാഗമാണ്. അത് ഔദ്യോഗികമായി പറയാൻ അയാൾ വെറുതെ സർക്കാറിനെ അറിയിച്ചാൽ മാത്രം മതി. പൊന്നാനിയിലെ മഈനത്തിൽ നിന്നോ കോഴിക്കോട്ടെ തർബിയത്തിൽ നിന്നോ സർട്ടിഫിക്കറ്റ് വാങ്ങി ഗസറ്റിൽ മതം മാറിയതായി പബ്ലിഷ് ചെയ്യാൻ ഒരു സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കുക എന്നുള്ളതാണ് നിലവിലുണ്ടായിരുന്ന വ്യവസ്ഥ. അതിന് അത്തരം സഭകളുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമാണ് എന്നാണ് കേരള ഹൈക്കോടതി മറ്റൊരു കേസിൽ വിധിച്ചിരിക്കുന്നത്.

കഴിഞ്ഞമാസം രണ്ടാംതീയതി പുറത്തിറക്കിയ അസാധാരണ ഗസറ്റിലാണ്​ മുസ്​ലിം വ്യക്തി നിയമത്തിലെ (ശരീഅത്ത്​) ചട്ടങ്ങൾ സർക്കാർ വിജ്​ഞാപനം ചെയ്​തത്​. ചട്ടമനുസരിച്ച്​ മുസ്​ലിം വ്യക്തിനിയമം ബാധകമാകുന്നതിന്​ ഓരോ വിശ്വാസിയും മുസ്​ലിമാണെന്നു​ തെളിയിക്കാൻ സത്യവാങ്​മൂലം നൽകണം​. ഇത്​ നൽകാത്തവർക്ക്​ നിയമം ബാധകമാവില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വഖഫ്​ തുടങ്ങിയ വിഷയങ്ങളിലാണ്​ വ്യക്തിനിയമം ബാധകമാവുകയെന്നും ചട്ടം പറയുന്നു.

മുസ്​ലിമാണെന്നു​ തെളിയിക്കാൻ​ മഹല്ല്​ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ്,​ റവന്യൂ വകുപ്പിൽനിന്ന്​ ജാതി സർട്ടിഫിക്കറ്റ്, മറ്റു​ അനുബന്ധ രേഖകൾ എന്നിവ സഹിതം തഹസിൽദാർക്കാണ്​ അപേക്ഷ നൽകേണ്ടിയിരുന്നത്​.​ സത്യവാങ്​മൂലവും വ്യവസ്​ഥകളും വലിയ വിവാദത്തിനിടയാകും എന്നതിനാലാണ്​ ചട്ടങ്ങൾ ഉടൻ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇസ്‌ലാം സ്വീകരിച്ച ഒരാൾ തഹസിൽദാറിന് അപേക്ഷിച്ചു 45 ദിവസം അയാളുടെ വിവേചനാധികാരത്തോടു കൂടിയ അന്വേഷണത്തിനു വിധേയമാകുന്നത് മൗലികാവകാശ ലംഘനമാണെന്നാണ് സർക്കാറിൻെറ പുതിയ ഭേദഗതിക്കെയിരെയുള്ള പ്ര​ധാന വിമർശനം.

പു​തു​താ​യി ഇ​സ്​​ലാം മ​തം സ്വീ​ക​രി​ച്ച ന​ജ്​​മ​ൽ ബാ​ബു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സിൻെറ അ​ന്തി​മ വി​ധി​യി​ലാ​ണ്​​ മു​സ്​​ലിം നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ടി​യ​ന്ത​ര​മാ​യി ച​ട്ട​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെന്ന മാദ്ധ്യമവാർത്തക്കെതിരെയും വിമർശനമുണ്ട്.

Read More >>