പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്- വിവാദ പ്രസ്താവനയുമായി എം.വി ജയരാജന്‍

വെബ് കേമറയില്‍ കൃത്യമായി കാണാന്‍ ക്യൂവില്‍ നില്‍ക്കുന്ന സമയത്ത് തന്നെ മുഖപടം മാറ്റണം. അത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമുണ്ടോ

പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്- വിവാദ പ്രസ്താവനയുമായി എം.വി ജയരാജന്‍

പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പരാമര്‍ശവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. തിരിച്ചറിയാനാവാത്ത തരത്തില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ് കേമറയില്‍ കൃത്യമായി കാണാന്‍ ക്യൂവില്‍ നില്‍ക്കുന്ന സമയത്ത് തന്നെ മുഖപടം മാറ്റണം. അത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമുണ്ടോ, അങ്ങനെ ചെയ്താല്‍ പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയും. ഇതുവഴി എല്‍.ഡി.എഫിന്റെ വോട്ട് വര്‍ദ്ധിക്കുകയും യു.ഡി.എഫിന്റെ വോട്ട് കുറയുകയും ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു.

Read More >>