തെരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് അസാധുവായതിലൂടെ താന്‍ ഉന്നയിച്ച വാദങ്ങള്‍ വിജയിച്ചു എന്നാണ് മനസിലാക്കുന്നത്.

വിധിയ്ക്ക് സ്റ്റേ ലഭിച്ചത് സ്വാഭാവികം: നികേഷ് കുമാര്‍

Published On: 9 Nov 2018 11:02 AM GMT
വിധിയ്ക്ക് സ്റ്റേ ലഭിച്ചത് സ്വാഭാവികം: നികേഷ് കുമാര്‍

കെ.എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ ലഭിച്ച നടപടി സ്വാഭാവികം മാത്രമെന്ന് എം.വി നികേഷ് കുമാര്‍. കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ തൃപ്തനാണ്. തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. രണ്ടര കൊല്ലമായി നടത്തുന്ന പോരാട്ടം ഇനിയും തുടരും. സ്റ്റേയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നികേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ന്യായമായല്ല നടന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് അസാധുവായതിലൂടെ താന്‍ ഉന്നയിച്ച വാദങ്ങള്‍ വിജയിച്ചു എന്നാണ് മനസിലാക്കുന്നത്. തുടക്കം മുതല്‍ വ്യക്തിഹത്യ നടത്തിക്കൊണ്ടുളള പ്രചാരണമാണ് ഐക്യജനാധപത്യ മുന്നണി നടത്തിയത്.

ഒരു തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പാര്‍ട്ടിയും മതാധിഷ്ടിത പാര്‍ട്ടിയും മത്സരിക്കുമ്പോള്‍ മതാധിഷ്ടിത പാര്‍ട്ടിക്ക് ലഭിക്കുന്ന അപ്രമാദിത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യയും വര്‍ഗീയ പ്രചാരണവുമാണ് താന്‍ കേരളാ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതെന്നും നികേഷ് കുമാര്‍ പറഞ്ഞു.

Top Stories
Share it
Top