ഭീകരാക്രമണം ലെെവായി കാണിച്ച് ആക്രമി; സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് ദൃശ്യങ്ങൾ; നിരീക്ഷണം ശക്​തമാക്കണമെന്ന് ആവശ്യം

പള്ളിയിൽ ആസ്​ട്രേലിയൻ വംശജൻ നടത്തിയ വെടിവെപ്പിൻെറ ദൃശ്യങ്ങൾ ട്വിറ്ററിലും ഫേസ്​ബുക്കിലും യൂട്യൂബിലും വ്യാപകമായി പ്രചരിച്ചത്​ വലിയ വിവാദമാണ്​ ഉണ്ടാക്കിയിരിക്കുന്നത്​. കോടിക്കണക്കിന്​ പേരാണ്​ ദൃശ്യങ്ങൾ കണ്ടത്. ഇപ്പോഴും ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്​

ഭീകരാക്രമണം ലെെവായി കാണിച്ച് ആക്രമി; സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് ദൃശ്യങ്ങൾ; നിരീക്ഷണം ശക്​തമാക്കണമെന്ന് ആവശ്യം

ന്യൂസീലൻഡിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ 49 പേർ മരണപ്പെട്ടതിനെ തുടർന്ന ഫേസ്​ബുക്ക്​, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സുക്ഷ്​മ നിരീക്ഷണം ശക്​തമാക്കാൻ ആവശ്യമുയരുന്നു. ന്യൂസിലാന്റിലെ ചര്‍ച്ച് സിറ്റിയിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെപ്പിൻെറ ദൃശ്യങ്ങൾ ആക്രമി ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

പള്ളിയിൽ ആസ്​ട്രേലിയൻ വംശജൻ നടത്തിയ വെടിവെപ്പിൻെറ ദൃശ്യങ്ങൾ ട്വിറ്ററിലും ഫേസ്​ബുക്കിലും യൂട്യൂബിലും വ്യാപകമായി പ്രചരിച്ചത്​ വലിയ വിവാദമാണ്​ ഉണ്ടാക്കിയിരിക്കുന്നത്​. കോടിക്കണക്കിന്​ പേരാണ്​ ദൃശ്യങ്ങൾ കണ്ടത്. ഇപ്പോഴും ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്​.


ആക്ഷന്‍ ക്യാമറയായ ഗോപ്രോ തൊപ്പിയില്‍ ഘടിപ്പിച്ചാണ് ആക്രമിപള്ളിക്കകത്ത് പ്രവേശിച്ച് വെടിവെപ്പ് നടത്തിയത്. ഇടനാഴികകളിലൂടെ ചെന്ന് ആളുകൾക്ക് നേരെ വെടിവെക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആ ദൃശ്യങ്ങൾ ലൈവായി ട്വിറ്ററിലും ഫേസ്​ബുക്കിലും സംപ്രേക്ഷണം ചെയ്യുകയും ചെയ്​തു.

ക്രൂരമായ ദൃശ്യങ്ങൾ യൂട്യൂബിൽ നിന്നും ട്വിറ്ററിൽ നിന്നും ഉടൻ തന്നെ നീക്കം ചെയ്തെന്ന് കമ്പനി വക്​താക്കൾ അറിയിച്ചിരുന്നുവെങ്കിലും അത്തരം ദ‍‍ൃശ്യങ്ങൾ മണിക്കൂറുകളോളം വീണ്ടും ലഭ്യമായിരുന്നതായി ചില ഉപയോക്​താക്കൾ ആരോപിച്ചു.

ഭീകരാക്രമണത്തി​ൻെറയും കൊലപാതകങ്ങളുടെയും ദൃശ്യങ്ങൾ മുമ്പും​ ഫേസ്​ബുക്കിലും ട്വിറ്ററിലും പ്രചരിച്ചിട്ടുണ്ട്. വംശീയതയും വർഗ്ഗീയതയും പ്രചരിപ്പിക്കാൻ ആളുകളെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങൾ വരെ ആക്രമികൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് തടയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Read More >>