യു.എസ് സുപ്രധാന പ്രതിരോധ പങ്കാളി: നിര്‍മല സീതാരാമന്‍

പ്രതിരോധ പങ്കാളിത്തതില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിശ്വാസവും സഹകരണവും വളരുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

യു.എസ് സുപ്രധാന പ്രതിരോധ പങ്കാളി:    നിര്‍മല സീതാരാമന്‍


ഇന്ത്യയുടെ സുപ്രധാന പ്രതിരോധ പങ്കാളിയായാണ് യു.എസിനെ കാണുന്നതെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. അഞ്ച് ദിവസത്തെ ഔദ്യോഗിക യു.എസ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് കൊണ്ട് പെന്റെഗണില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിരോധ പങ്കാളിത്തതില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിശ്വാസവും സഹകരണവും വളരുകയാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. യു.എസ് ദേശീയ സുരക്ഷാ നയത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധത്തിന് നല്‍കിയ പ്രധാന്യം തന്നെ ഉത്തേജപിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'വര്‍ഷങ്ങളായുള്ള ബന്ധത്തിലൂടെ ഇന്ത്യ- യു.എസ് പ്രതിരോധ ഇടപാടിന് ശക്തമായ അടിത്തറ പാകാനായിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മികച്ച സൈനിക സഹകരണവും ശാസ്ത്ര സഹകരണവുമാണുള്ളത്'- നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിരോധ ബന്ധത്തിന് ആക്കം കൂട്ടാന്‍ ഉഭയകക്ഷി ചര്‍ച്ചക്കായേക്കുമെന്നും പ്രതിരോധ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Read More >>