പരിക്കേറ്റ തരൂരിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് നിര്‍മല സീതാരാമന്‍; രാഷ്ട്രീയക്കാരിലെ അപൂര്‍വ്വ മര്യാദയെന്ന് തരൂരിന്റെ ട്വീറ്റ്

തലക്ക് പരിക്കേറ്റ ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്

പരിക്കേറ്റ തരൂരിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് നിര്‍മല സീതാരാമന്‍; രാഷ്ട്രീയക്കാരിലെ അപൂര്‍വ്വ മര്യാദയെന്ന് തരൂരിന്റെ ട്വീറ്റ്

തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് തിരിക്കിനിടയിലു തന്നെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ മന്ത്രിയ്ക്ക് തരൂര്‍ നന്ദി രേഖപ്പെടുത്തി. ട്വിറ്ററിലാണ് തരൂര്‍ നിര്‍മ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിര്‍മ്മല സീതാരാമന്‍ കാണിച്ച മര്യാദ രാഷ്ട്രീയക്കാരില്‍ അപൂര്‍വ്വമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

തലക്ക് പരിക്കേറ്റ ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് അറിയച്ചു.

ഇന്നലെ രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. തുലാഭാരത്തിനിടെ ത്രാസ് തലയില്‍ പൊട്ടി വീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Read More >>