പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്നും സുഖം പ്രാപിക്കുന്നതായും ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു.

പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രി കുഴഞ്ഞു വീണു. ദേശിയ ഗാനത്തിനിടെ മറിഞ്ഞ് വീഴാന്‍ പോയ ഗഡ്കരിയെ മഹാരാഷ്ട്രാ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു താങ്ങിപിടിക്കുകയായിരുന്നു.

ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗഡ്കരിയെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്നും സുഖം പ്രാപിക്കുന്നതായും ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു. മഹാത്മാ ഫൂലെ കാര്‍ഷിക സര്‍വ്വകലാശാലയിലെ ബിരുദധാന ചടങ്ങിനെത്തിയതതായിരുന്നു മന്ത്രി. പരിപാടി അഭിസംബോധന ചെയ്ത് സീറ്റിലിരുന്ന ഗഡ്കരി പിന്നീട് ദേശിയ ഗാനത്തിനായി എഴുന്നേറ്റപ്പോഴാണ് കുഴഞ്ഞു വീണത്.

Read More >>