എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്ന് സീതാറാം യെച്ചൂരി

ആദ്യത്തെ എക്സിറ്റ്പോളിനെ കുറിച്ചുള്ള ആര്‍.കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ ഓര്‍മ്മിപ്പിച്ചയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു കാരണവശാലും അത് കൃത്യമാവാറില്ല. വികസിത രാജ്യങ്ങളില്‍ പോലും അങ്ങനെയാണ് സംഭവിക്കാറ്, ഓസ്ട്രേലിയയില്‍ കണ്ടത് പോലെ, എക്സിറ്റ്പോളുകള്‍ പ്രവചിച്ചതിന് വിരുദ്ധമായ ഫലമാണ് അവിടെ ഉണ്ടായതെന്ന് യെച്ചൂരി പറഞ്ഞു.

ആദ്യത്തെ എക്സിറ്റ്പോളിനെ കുറിച്ചുള്ള ആര്‍.കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ ഓര്‍മ്മിപ്പിച്ചയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. തെറ്റായി വോട്ട് ചെയ്തതിന് ഭര്‍ത്താവിനെ ഭാര്യ ചീത്ത പറയാനൊരുങ്ങുമ്പോള്‍, പേടിക്കേണ്ട എക്സിറ്റ് പോളില്‍ തെറ്റ് തിരുത്തിയിട്ടുണ്ടെന്ന് ഭര്‍ത്താവ് പറയുന്നതാണ് കാര്‍ട്ടൂണ്‍. ഇതാണ് ഇന്ത്യയിലെ യാഥാര്‍ത്ഥ്യമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകളില്‍ കടുത്ത നിരാശയുണ്ടെന്നും യെച്ചൂരി പറഞ്ഞു. താന്‍ തന്നെ നിരവധി പരാതികള്‍ കമ്മീഷന് നല്‍കിയിരുന്നു. അവയെല്ലാം ചട്ടലംഘനങ്ങളായിരുന്നു. മോദിയുടെയും അമിത് ഷായുടെയും വിഷയത്തില്‍ കമ്മീഷന്റെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു.

Read More >>