നാന പടേക്കറിനെതിരായ മീടു ആരോപണം: തെളിവില്ലെന്ന് പൊലീസ്‌

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഗാന ചിത്രീകരണത്തിനിടെ ശല്യം ചെയ്തുവെന്നും മോശമായി പെരുമാറിയെന്നുമായിരുന്നു തനുശ്രിയുടെ ആരോപണം.

നാന പടേക്കറിനെതിരായ മീടു ആരോപണം: തെളിവില്ലെന്ന് പൊലീസ്‌

ബോളിവുഡ് നടന്‍ നാന പടേക്കറിനെതിരായ മീടു ആരോപണത്തില്‍ തെളിവില്ലെന്ന് മൂംബൈ പൊലീസ്. മുംബൈയിലെ നന്ദേരിയിലെ കോടതിയിലാണ് പൊലീസ് തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്.

നടി തനുശ്രീ ദത്തയായരുന്നു നാന പടേക്കറിനെതിരെ മീടു ആരോപണവുമായി രംഗത്തെത്തിയത്. 2018 ഒക്ടോബറിലായിരുന്നു സംഭവം. 2008ല്‍ ഹോണ്‍ ഓകെ പ്ലീസസ് എന്ന സിനിമാ ഷൂട്ടിങ്ങിനിടെ ഗാന ചിത്രീകരണത്തിനിടെ ശല്യം ചെയ്തുവെന്നും മോശമായി പെരുമാറിയെന്നുമായിരുന്നു തനുശ്രിയുടെ ആരോപണം.

നാ പടേക്കറിന് വാണിങ് കൊടുത്തെങ്കിലും ശേഷവും അദ്ദേഹത്തില്‍ നിന്നും ഇത്തരം പ്രവൃത്തികള്‍ ഉണ്ടായെന്നും തനുശ്രീ ആരോപിച്ചിരുന്നു.


Read More >>