മേഖലകളില്‍ ബി.ജെ.പി - കോണ്‍ഗ്രസ് ഇതര കക്ഷികള്‍ മത്സര രംഗത്തുണ്ടെങ്കിലും കൊണ്ട മണ്ഡലത്തിലൊഴികെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം ഒരു പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. കൊണ്ടയില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 28.17 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് പിന്നാലെ സി.പി.ഐ 26.15 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.

ചത്തീസ്ഗഡില്‍ ആദ്യ ഘട്ടം തിങ്കാളാഴ്ച; മാവോയിസ്റ്റ് സാന്നിദ്ധ്യ മേഖലകളില്‍ കോണ്‍ഗ്രസ് - ബി.ജെ.പി ഇതരകക്ഷികളുടെ സാദ്ധ്യതകള്‍

Published On: 9 Nov 2018 3:16 PM GMT
ചത്തീസ്ഗഡില്‍ ആദ്യ ഘട്ടം തിങ്കാളാഴ്ച; മാവോയിസ്റ്റ് സാന്നിദ്ധ്യ മേഖലകളില്‍ കോണ്‍ഗ്രസ് - ബി.ജെ.പി ഇതരകക്ഷികളുടെ സാദ്ധ്യതകള്‍

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ആദ്യം പോളിംങ് ബൂത്തുകളിലേക്ക് എത്തുന്നത് ചത്തീസ്ഗഡിലെ ബസ്തര്‍ മേഖലയാണ്. മാവോയിസ്റ്റ് സാന്നിദ്ധ്യമേഖലകളില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നവമ്പര്‍ 12നാണ് നടക്കുക. 18 മണ്ഡലങ്ങലില്‍ 12 എണ്ണം മാവോയിസ്റ്റ് ശക്തിമേഖലയായ ബസ്തറിലും ബാക്കി ആറെണ്ണം രാജ്‌നന്ദ്ഗാവ് ജില്ലയിലുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകാരം 12 എണ്ണത്തില്‍ കോണ്‍ഗ്രസും ആറെണ്ണത്തില്‍ ബി.ജെ.പിയുമാണ് വിജയിച്ചത്.

മേഖലകളില്‍ ബി.ജെ.പി - കോണ്‍ഗ്രസ് ഇതര കക്ഷികള്‍ മത്സര രംഗത്തുണ്ടെങ്കിലും കൊണ്ട മണ്ഡലത്തിലൊഴികെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം ഒരു പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. കൊണ്ടയില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 28.17 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് പിന്നാലെ സി.പി.ഐ 26.15 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. എന്നാല്‍ മേഖലയിലെ ബാക്കി 17 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് -ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി. സി.പി.ഐയെ കൂടാതെ ബി.എസ്.പി, ഗോണ്‍ദ്വാന ഗണതാ പാര്‍ട്ടി എന്നിവയാണ് മേഖലയില്‍ മത്സരിക്കുന്നത്.

മേഖലയിലെ മണ്ഡലത്തില്‍ നോട്ടയാണ് മികച്ച പ്രകടനം നടത്തിയ മറ്റൊരു 'സ്ഥാനാര്‍ത്ഥി'. എട്ട് മണ്ഡലങ്ങളില്‍ നോട്ട മൂന്നാം സ്ഥാനത്തെത്തി. ക്വുജ്ജി മണ്ഡലത്തില്‍ ഒഴികെ മറ്റൊല്ലായിടത്തും ബി.ജെ.പിയോ കോണ്‍ഗ്രസോ രണ്ടാ സ്ഥാനത്തായിരുന്നു. ക്വുജ്ജിയില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബി.ജെ.പി വിമതനായ രജീന്ദര്‍ ഭാട്ടിയ രണ്ടാം സ്ഥാനത്തെത്തി. ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പല മണ്ഡലങ്ങളിലും ഈ കക്ഷികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും പിറകിലേക്ക് പോകുന്ന സാഹചര്യമാണ്.

ഇത്തവണ കോണ്‍ഗ്രസ്- ബി.ജെ.പി ഇതര കക്ഷികളിലേക്ക് അജിത് ജോഗിയുടെ ചത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് (ജെ.സി.സി) കൂടി തെരഞ്ഞെടുപ്പിനെ നേരിടാനുണ്ട്. ബി.എസ്.പി, സി.പി.ഐ കക്ഷികളുമായി സഖ്യത്തിലാണ് ജെ.സി.സി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2013 ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ മൂന്നാം സ്ഥാനത്തെത്തിയ സുഖ്മാ കൊണ്ട മണ്ഡലത്തില്‍ സഖ്യത്തിന്റെ പ്രകടനം നിര്‍ണായകമാകും. കോണ്‍ഗ്രസിനായി എം.എല്‍.എയായ ക്വാസി ലഖ്മയും സി.പി.ഐയ്ക്കായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മനീഷ് കുന്‍ചവുമാണ് മത്സരിക്കുന്നത്.

Top Stories
Share it
Top