വി.വി.പാറ്റ്: കേന്ദ്രത്തിനും തെര.കമ്മീഷനും സുപ്രിം കോടതി നോട്ടീസ്

മാര്‍ച്ച് 25ന് മറുപടി അറയിക്കാനാണ് കോടതി കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വി.വി.പാറ്റ്: കേന്ദ്രത്തിനും തെര.കമ്മീഷനും സുപ്രിം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും അന്‍പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.

മാര്‍ച്ച് 25ന് മറുപടി അറയിക്കാനാണ് കോടതി കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍, തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയേന്‍ തുടങ്ങി 21 നേതാക്കളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Read More >>