സോളാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വാദിക്കാന്‍ സര്‍ക്കാര്‍ ചെലവ് 1.20 കോടി

സോളാർ കമ്മീഷൻ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി നൽകിയ ഹർജിക്കെതിരെ വാദിക്കാൻ സർക്കാർ ചെലവാക്കിയത് 1.20കോടി രൂപയെന്ന് വിവരാവകാശ രേഖ. ഇതടക്കം ഒരു കേസിന് 34 ലക്ഷം രൂപയ്ക്ക് മേൽ അഭിഭാഷക ഫീസ് നാല് കേസുകളിൽ നൽകിയിട്ടുണ്ടെന്നും പ്രോപർ ചാനൽ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് എ.ംകെ.ഹരിദാസിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

സോളാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വാദിക്കാന്‍ സര്‍ക്കാര്‍ ചെലവ് 1.20 കോടി

പിണറായി വിജയൻ സർക്കാർ ഒരു കേസ് വാദിക്കാനായി നൽകിയ ഏറ്റവും ഉയർന്ന ഫീസ് ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന് വാദിക്കാൻ നൽകിയ 34 ലക്ഷം രൂപയാണ് എന്നാണ് സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. എന്നാൽ, സോളാർ കമ്മീഷൻ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി നൽകിയ ഹർജിക്കെതിരെ വാദിക്കാൻ സർക്കാർ ചെലവാക്കിയത് 1.20കോടി രൂപയെന്ന് വിവരാവകാശ രേഖ. ഇതടക്കം ഒരു കേസിന് 34 ലക്ഷം രൂപയ്ക്ക് മേൽ അഭിഭാഷക ഫീസ് നാല് കേസുകളിൽ നൽകിയിട്ടുണ്ടെന്നും പ്രോപർ ചാനൽ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് എ.ംകെ.ഹരിദാസിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

അഭിഭാഷക ഫീസ് ഇനത്തിൽ സർക്കാർ കൂടുതൽ ചെലവാക്കിയ കേസ് ഏതെന്ന് നിയമസഭയിൽ സണ്ണി ജോസഫ് എം.എൽ.എയാണ് ചോദ്യം ഉന്നയിച്ചത്. നിയമമന്ത്രി എ.കെ ബാലന്റെ മറുപടി ഷുഹൈബ് വധക്കേസ് എന്നായിരുന്നു.ഉമ്മൻചാണ്ടിക്കതിരെ ഹൈക്കോടതിയിൽ വാദിക്കാൻ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാറിനാണ് സർക്കാർ 1.20 കോടി നൽകിയത്. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ 76.82ലക്ഷം ഫീസ് ആവശ്യപ്പെട്ട ഒരു കേസിന് 64.40ലക്ഷം രൂപ നൽകി.

മറ്റൊരു കേസിൽ ഹരേൻ.പി.റാവലിന് 64ലക്ഷം രൂപയും അനിവദിച്ചു. രണ്ടു കേസുകൾക്ക് ഹാജരായ പല്ലവ് സിസോദിയക്ക് 45ലക്ഷം രൂപ അനുവദിച്ചു. 10 കേസുകളിൽ ഹാജരായ ജയ്ദീപ് ഗുപതയ്ക്ക് 45ലക്ഷം രൂപ നൽകാനുണ്ടെന്നും വിവരാവകാശരേഖയിൽ വ്യക്തമാണ്.


Story by
Read More >>