എസ്.സി.ഒ ഉച്ചകോടിക്കിടെ ഇമ്രാന്‍ ഖാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതായി ആരോപണം-വീഡിയോ

നേതാക്കള്‍ കടന്നു വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്ന രീതി തെറ്റിച്ച് ഇരുന്നെന്നാണ് ഇമ്രാന്‍ ഖാനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

എസ്.സി.ഒ ഉച്ചകോടിക്കിടെ ഇമ്രാന്‍ ഖാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതായി ആരോപണം-വീഡിയോ

എസ്.സി.ഒ ഉച്ചകോടിക്കിടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രോടോക്കോള്‍ ലംഘിച്ചതായി ആരോപണം. നേതാക്കള്‍ കടന്നു വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്ന രീതി തെറ്റിച്ച് ഇരുന്നെന്നാണ് ഇമ്രാന്‍ ഖാനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് രാഷ്ട്രനേതാക്കള്‍ കടന്നുവരുമ്പോള്‍ മറ്റെല്ലാവരും എഴുന്നേറ്റു നില്‍ക്കുന്നതാണു രീതി. എല്ലാവരും വേദിയിലെത്തിയതിനു ശേഷമാണ് ഇരിക്കാറ്. എന്നാല്‍ വേദിയിലെത്തിയ ഉടനെ ഇമ്രാന്‍ ഖാന്‍ ഇരിപ്പിടത്തില്‍ ഇരുന്നു. ആ സമയം ബാക്കിയുള്ളവരെല്ലാം എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. സംഭവം പ്രചരിച്ചതോടെ പുതിയ ചര്‍ച്ചക്കു വഴിവെച്ചിരിക്കുകയാണ് സംഭവം. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീഖ് ഇന്‍സാഫിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയില്‍ നടന്ന ഒ.ഐ.സി ഉച്ചകോടിയിലും ഇമ്രാന്‍ പ്രോട്ടക്കോള്‍ ലംഘിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. പരിഭാഷകന്‍ സല്‍മാന് പരിഭാഷപ്പെടുത്തുന്നതിനിടെ തന്നെ ഇമ്രാന്‍ നടന്നുപോയതാണ് വിവാദമായത്. ഇതിന്റെ പേരില്‍ സമൂഹമാദ്ധ്യമങ്ങളുടെ വലിയ വിമര്‍ശനമാണ് ഇമ്രാന്‍ നേരിടേണ്ടി വന്നത്. രാജാവിനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് ഇമ്രാന്‍ ഖാനില്‍ നിന്നുമുണ്ടായതെന്ന് സൗദി പൗരന്മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിച്ചിരുന്നു.

Read More >>