മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില ഗുരുതരം: പുതിയ മുഖ്യമന്ത്രിയേ തേടി ബി.ജെ.പി

ബിജെപി സഖ്യ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പുതിയ മുഖ്യനെ കണ്ടെത്താന്‍ ബി.ജെ.പിയില്‍ തിരക്കിട്ട ചര്‍ച്ച നടക്കുന്നത്

മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില ഗുരുതരം: പുതിയ മുഖ്യമന്ത്രിയേ തേടി ബി.ജെ.പി

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നില ഗുരുകരമായി തുടരുന്നെന്ന് റിപ്പോര്‍ട്ട്. ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പരീക്കറിന്റെ നില മോശമായ സാഹചര്യത്തില്‍ ശനിയാഴ്ച ബി.ജെ.പി എംഎല്‍എമാരും കോര്‍ കമ്മിറ്റി അംഗങ്ങളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നും കോര്‍ കമ്മിറ്റി യോഗം ചേരും.മനോഹര്‍ പരീക്കറിന് പകരക്കാരനെ കണ്ടെത്തുമെന്നും മൈക്കള്‍ ലോബോയാ പറഞ്ഞു.

ഇന്നലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുയര്‍ത്തി കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്ത് നല്‍കിയിരുന്നു. ബിജെപി സഖ്യ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പുതിയ മുഖ്യനെ കണ്ടെത്താന്‍ ബി.ജെ.പിയില്‍ തിരക്കിട്ട ചര്‍ച്ച നടക്കുന്നത്. ഇന്ന് കേന്ദ്രനേതൃത്വത്തില്‍ നിന്നും നേതാക്കന്മാര്‍ ഗോവയിലെത്തും.

പ്രതിപക്ഷനേതാവ് ചന്ദ്രകാന്ദ് കവ്‌ലേക്കര്‍ ആണ് കത്ത് നല്‍കിയത്. മനോഹര്‍ പരീക്കര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ഇപ്പോള്‍ നിയമസഭയിലും വിശ്വാസം നഷ്ടമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷവും കോണ്‍ഗ്രസിനാണെന്നാണ് കവ്‌ലേക്കര്‍ കത്തില്‍ കുറിച്ചിരിക്കുന്നത്.

മനോഹര്‍ പരീക്കര്‍ ആരോഗ്യത്തോടെ കൂടിയിരിക്കുകയാണെങ്കില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ശ്രമിക്കിലായിരുന്നു.എന്നാല്‍ നിലവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് തങ്ങള്‍ പുതിയ നേതാവിനെ തേടുന്നതെന്ന് കോര്‍ കമ്മിറ്റി അംഗവും മുന്‍ ബി.ജെ.പി അംഗവുമായ ദയാനന്ദ് മന്ദ്രേക്കാര്‍ അറിയിച്ചു.സര്‍ക്കാര്‍ മുന്നോട്ട് പോകണമെങ്കില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തിയേ തീരുവെന്ന് മന്ദ്രേക്കാര്‍ വ്യക്തമാക്കി.

Read More >>