റിട്ട. ജസ്റ്റിസ് പി.സി.ഘോഷ് ആദ്യ ലോക്പാലല്‍ അദ്ധ്യക്ഷനായേക്കും

2017ല്‍ സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം നിലവില്‍ മനുഷ്യാവകശ കമ്മീഷനില്‍ അംഗമാണ്.

റിട്ട. ജസ്റ്റിസ് പി.സി.ഘോഷ് ആദ്യ ലോക്പാലല്‍ അദ്ധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ലോക്പാലല്‍ അദ്ധ്യക്ഷനായി റിട്ട. ജസ്റ്റിസ് പി.സി.ഘോഷ് സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്.ഇതിനോടനുബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടായേക്കും.

2017ല്‍ സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം നിലവില്‍ മനുഷ്യാവകശ കമ്മീഷനില്‍ അംഗമാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുതിര്‍ന്ന അഭിഭാശകന്‍ മുകുള്‍ റോത്തഗി എന്നിവരടങ്ങിയ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയാണ് പി.സി.ഘോഷിനെ ലോക്പാല്‍ അധ്യക്ഷന്‍ ആയി തീരുമാനിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1976ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകജീവിതം ആരംഭിച്ച പി.സി.ഘോഷ് 1999ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ലാണ് സുപ്രീംകോടതിയിലെത്തുന്നത്.നാലവര്‍ഷമായിരിക്കും ഘോഷിന് അദ്ധ്യക്ഷനായി ഇരിക്കാന്‍ സാധിക്കുക.

Read More >>