ഇടുക്കിയില്‍ മത്സരിക്കാന്‍ ഒരുങ്ങി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി തനിക്ക് പിന്തുണയുമായി വന്നാല്‍ വേണ്ടെന്ന് പറയില്ലെന്നും ഗോമതി കൂട്ടിച്ചേര്‍ത്തു. കള്ളമാരായ രാഷ്ട്രീയക്കാരെ തുറന്ന് കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പെമ്പിളൈ ഒരുമൈ നായിക തുറന്ന് പറയുന്നു

ഇടുക്കിയില്‍ മത്സരിക്കാന്‍ ഒരുങ്ങി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് മത്സരിക്കും. ഇടുക്കി എം.പിയായ ജോയ്‌സ് ജോര്‍ജ്ജ് അടക്കമുള്ളവരുടെ ഭൂമികയ്യേറ്റത്തിനെതിരെയാണ് താന്‍ മത്സരിക്കുന്നത് എന്ന് ഗോമതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ ജയമോ തോല്‍വിയോ തന്നെ ബാധിക്കില്ലെന്നും രാഷ്ട്രീയക്കാരുടെ തനിനിറം തുറന്ന് കാണിക്കാനാണ് താന്‍ മത്സരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തോട്ടം തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശ്രദ്ധനല്‍കേണ്ടതുണ്ട്. ഭൂമിപ്രശ്‌നവും വേതനത്തിന്റെ കാര്യവും ബോണസിന്റെ വിഷയവുമൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അധികാരത്തില്‍ വന്ന രാഷ്ട്രീയക്കാര്‍ തോട്ടം തൊഴിലാളികള്‍ക്കായി ഒന്നും ചെയ്തില്ല. ജോയ്‌സ് ജോര്‍ജ്ജിനെ പോലെയുള്ളവര്‍ പാര്‍ട്ടി വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഇങ്ങോട്ട് വന്നത്. പള്ളിയുടെ പിന്തുണയിലാണ് ജേയ്‌സ് നില്‍ക്കുന്നതെന്നാണ് പറയുന്നത്. അയാള്‍ക്ക് ജനങ്ങളുടെ പിന്തുണയില്ലെന്നും ഗോമതി വ്യക്തമാക്കി.

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി തനിക്ക് പിന്തുണയുമായി വന്നാല്‍ വേണ്ടെന്ന് പറയില്ലെന്നും ഗോമതി കൂട്ടിച്ചേര്‍ത്തു. കള്ളമാരായ രാഷ്ട്രീയക്കാരെ തുറന്ന് കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പെമ്പിളൈ ഒരുമൈ നായിക തുറന്ന് പറയുന്നു.

ഗോമതിയുടെ സ്ഥാനാര്‍ത്ഥിത്വം മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൗഡ് ഫണ്ടിംഗിലൂടെ പ്രചാരണ പരിപാടികള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഗോമതിയും കൂട്ടരും.

Read More >>