സംഘാടകര്‍ തീവ്ര സ്വഭാവക്കാരാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ചുംബനസമരവുമായി ബന്ധപ്പെട്ടവരും ഇതില്‍ ഉണ്ടെന്നാണ് വിവരം.

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രിയുണ്ടാവില്ല

Published On: 2019-01-13T13:05:07+05:30
ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രിയുണ്ടാവില്ല

കൊച്ചി: കൊച്ചിയിലെ ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്‍മാറി. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ശബരിമല യുവതീപ്രവേശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന കൂട്ടായ്മയെ അഭിസംബോധന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്നു സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയെത്തില്ലെന്ന് അറിയിച്ചതായി സംഘാടകർ അറിയിച്ചു.

സംഘാടകര്‍ തീവ്ര സ്വഭാവക്കാരാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ചുംബനസമരവുമായി ബന്ധപ്പെട്ടവരും ഇതില്‍ ഉണ്ടെന്നാണ് വിവരം.

ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന പ്രഖ്യാപനവുമായി 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിക്ക് കൊച്ചി മറൈന്‍ഡ്രൈവിലാണ് തുടക്കം കുറിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളായ രഞ്ജുമോള്‍ മോഹന്‍, അനന്യ അലക്‌സ്, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്.

Top Stories
Share it
Top