കോൺഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണെന്ന് മുഖ്യമന്ത്രി

രുപാട് നേതാക്കളാണ് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോകുന്നത്. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കെടുത്ത് ജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾ ബി.ജെ.പി യിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം

കോൺഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണെന്ന് മുഖ്യമന്ത്രി

കോൺഗ്രസ് ബി.ജെ.പി യുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ് വക്താവും മുന്‍ എ.ഐ.സി.സി സെക്രട്ടറിയുമായിരുന്ന ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ടോം വടക്കൻ ബി.ജെ.പി.യിൽ പോയതിൽ പ്രത്യേകിച്ച് ആശ്ചചര്യമില്ലെന്നും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതിൽ വലിയ പുതുമയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കോൺഗ്രസ് ബി.ജെ.പി യുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോകുന്നത്. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കെടുത്ത് ജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾ ബി.ജെ.പി യിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം. അതിൽ ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോൺഗ്രസ്സുകാർ തന്നെ പറയുന്ന ഗുജറാത്തിൽ നാലോ അഞ്ചോ പേർ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ മത നിരപേക്ഷത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വോട്ടർമാർക്ക് ഒരു ആശങ്കയും ഉണ്ടാകില്ല. നല്ല കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ഈ സാഹചര്യം അവർ കൃത്യമായി മനസ്സിലാക്കി പ്രതികരിക്കുമെന്നാണ് കരുതുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

Read More >>