യൂട്യൂബ് നോക്കി പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്ന വീട്ടിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹം കഴിക്കാതെ അമ്മയാകുന്നത് പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഭയന്നാണ് യുവതി സ്വയം പ്രസവത്തിന് ശ്രമിച്ചതെന്ന് ബിലന്ദ്പൂർ സ്റ്റേഷൻ ഓഫീസർ രവി റായ് പറഞ്ഞു

യൂട്യൂബ് നോക്കി പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

ലഖ്നൗ: യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച അവിവാഹിതയായ 26കാരിയും കുഞ്ഞും മരിച്ചു. ലഖ്നൗവിലെ ബിലന്ദ്പൂരിലാണ് സംഭവം. യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്ന വീട്ടിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹം കഴിക്കാതെ അമ്മയാകുന്നത് പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഭയന്നാണ് യുവതി സ്വയം പ്രസവത്തിന് ശ്രമിച്ചതെന്ന് ബിലന്ദ്പൂർ സ്റ്റേഷൻ ഓഫീസർ രവി റായ് പറഞ്ഞു.

വീട്ടുടമ വന്ന് വാതിൽ തുറന്നു നോക്കിയപ്പോഴാണ് അമ്മയും കുഞ്ഞും മരിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. മുറിയിൽ നിന്ന് യുവതിയുടെ ഫോണും കത്രികയും ബ്ലൈഡും നൂലും പൊലീസിന് ലഭിച്ചു. സ്വയം എങ്ങനെ കുഞ്ഞിനെ പ്രസവിക്കാം എന്ന് യൂ ട്യൂബിൽ പലതവണ സെർച്ച് ചെയ്തിരുന്നു.

നാലുദിവസം മുമ്പാണ് യുവതി ഈ വീട് വാടകയ്ക്ക് എടുത്തത്. വൈകാതെ അമ്മയെത്തുമെന്നും ആശുപത്രിയിൽ പോകുമെന്നും പറഞ്ഞാണ് ഇവർ മുറിയെടുത്തത്. ആധാർ കാർഡ് പരിശോധിച്ച ശേഷമാണ് മുറി നൽകിയത്- മുറിയുടമ പറഞ്ഞു.

Read More >>