വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍; ബി. ജെ.പി സര്‍ക്കാര്‍ പുതിയ പ്രതിമ പണിയും: മോദി

ബി.ജെ.പി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ പശ്ചിമബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളിലാണ് ബംഗാളി നവോത്ഥാന നായകന്‍ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത്.

വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍; ബി. ജെ.പി സര്‍ക്കാര്‍ പുതിയ പ്രതിമ പണിയും: മോദി

ന്യൂഡല്‍ഹി: ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ത്ത പ്രതിമയുടെ സ്ഥാനത്ത് ബി. ജെ. പി സര്‍ക്കാര്‍ പുതിയത് പണിയുമെന്നും മോദി വാഗ്ദ്ധാനം ചെയ്തു. ബി.ജെ.പി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ പശ്ചിമബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളിലാണ് ബംഗാളി നവോത്ഥാന നായകന്‍ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത്.

പ്രതിമ തകര്‍ത്തത് എ. ബി.വി.പി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വീഡിയോകള്‍ പുറത്തു വിട്ടിരുന്നു. ബംഗാള്‍ ജനതയുടെ വികാരപ്രശ്‌നം കൂടിയായ പ്രതിമ തകര്‍ക്കല്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് മോദിയുടെ പ്രഖ്യാപനം. മോദിക്കെതിരെ മമത പ്രധാന പ്രചാരണായുധമാക്കുന്നതും പ്രതിമ തകര്‍ത്തത് തന്നെയാണ്.

അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷമുണ്ടാക്കിയത് തൃണമൂല പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ ദിവസം മേദിനിപൂരിലെ തന്റെ റാലിക്കിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കിയതായും മോദി ആരോപിച്ചു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതില്‍ മോദി പ്രതികരിക്കാത്തതിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെതിയിരുന്നു.

Read More >>