മോദി സംസാരിക്കേണ്ടത് അക്ഷയ് കുമാറുമായല്ല; കര്‍ഷകരുമായി: പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി സംസാരിക്കേണ്ടത് കര്‍ഷകരോടാണെന്നും അല്ലാതെ സിനിമാ താരങ്ങളോടല്ലെന്നും ഓര്‍മ്മിപ്പിച്ചാണ് പ്രിയങ്ക മോദിയ്‌ക്കെതിരെ രംഗത്ത് എത്തിയത്

മോദി സംസാരിക്കേണ്ടത് അക്ഷയ് കുമാറുമായല്ല; കര്‍ഷകരുമായി: പ്രിയങ്ക ഗാന്ധി

നടന്‍ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കര്‍ഷകരോടാണെന്നും അല്ലാതെ സിനിമാ താരങ്ങളോടല്ലെന്നും ഓര്‍മ്മിപ്പിച്ചാണ് പ്രിയങ്ക മോദിയ്‌ക്കെതിരെ രംഗത്ത് എത്തിയത്.

അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തെ വിമര്‍ശിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംങ് സുര്‍ജേവാലയും രംഗത്തെത്തി. രാഷ്ടീയത്തില്‍ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുര്‍ജേവാലയുടെ വിമര്‍ശനം.

താന്‍ അമ്മയെ കാണാന്‍ പോകുമ്പോഴെല്ലാം അമ്മ തനിക്ക് പൈസ തരാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാ വര്‍ഷവും തനിക്ക് ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനമായി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും മോദി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങാറില്ലെന്നും കൂടുതല്‍ സമയം ഉറങ്ങണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു. വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വിരമിക്കേണ്ടിവരുമ്പോള്‍ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More >>