പുല്‍വാമ തീവ്രവാദാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

ഉച്ചയ്ക്ക് രണ്ട് മണിക്ക് വസന്തകുമാറിന്റെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടില്‍ പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തും.

പുല്‍വാമ തീവ്രവാദാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

കല്‍പ്പറ്റ: പുല്‍വാമ തീവ്രവാദാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ പി വി വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വസന്തകുമാറിന്റെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടില്‍ പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തും. ഇന്നലെ തന്നെ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും കനത്ത മഴ മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഗാന്ധി രാവിലെ വയനാട് ലോകസഭാ മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തും. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കാനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ചയാണ് വയനാട്ടിലെത്തിയത്.

Read More >>